കോട്ടോപ്പാടം: ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ ഗുണമേന്‍മയുടെ അ ടിസ്ഥാനത്തില്‍ ഇന്‍സെന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടു ള്ളതായി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി.കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വക ലാശാല 12-ാം സ്ഥാപിത ദിനാഘോഷം നിറവ് @12 തിരുവിഴാംകുന്ന് കേളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിലെ പശുക്കളുടെ പ്രതിദിന പാലുല്‍പ്പാദനം 14 ലിറ്ററാക്കി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങ ള്‍ നടന്ന് വരുന്നതായും മന്ത്രി പറഞ്ഞു.സര്‍വ്വകലാശാല സ്ഥാപിത ദിനാഘോഷത്തിന്റെ ഭാഗമായി മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെ ട്ടിരിക്കുന്നവരുടേയും കര്‍ഷകരുടേയും ഉന്നമനത്തിനുതകുന്ന 12 പദ്ധതികള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു.
പട്ടിക ജാതി വിഭാഗത്തിലെ കര്‍ഷകര്‍ക്കായി നാല്‍പ്പത് സൗജന്യ കി ടാരി വിതരണം,സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഇറച്ചിത്താ റാവിനമായ ചൈത്രയുടെ സമര്‍പ്പണം,ആധുനിക ലൈബ്രറി,സ്മാര്‍ട്ട് ക്ലാസ് റൂം,നവീകരിച്ച കാന്റീന്‍,വളര്‍ത്തുപക്ഷി കേന്ദ്രത്തില്‍ സ്ഥാ പിച്ച നൂതന പൗള്‍ട്രി ഷെഡ്ഡുകള്‍,നാല്‍പ്പത് വളര്‍ത്തു പക്ഷി ഇന ങ്ങളെ ഉള്‍പ്പെടുത്തി ഒരു ഡെമോണ്‍സ്‌ട്രേഷന്‍ യൂണിറ്റ്, കുടിവെള്ള വിതരണത്തിനായി നിര്‍മിച്ച ഒരു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയു ള്ള ടാങ്ക് എന്നിവയും നാടിന് സമര്‍പ്പിച്ചു.സര്‍വ്വകലാശാല പദ്ധതിക ളായ സൈലന്റ് വാലി ആഗോള ഫാം പ്ലാറ്റ് ഫോം,കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് മാനേജ്‌മെന്റിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘ ടനയായ നെസ്റ്റ്,കര്‍ഷക സേവന കേന്ദ്രം,മൃഗസംരക്ഷണ പ്രദര്‍ശന വിജ്ഞാപന വ്യാപന യൂണിറ്റ് എന്നിവ സര്‍വ്വകലാശാല ഭരണസമി തി അംഗം വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗവേഷക വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സികെ ഉമ്മു സല്‍മ അധ്യക്ഷയായി.കര്‍ഷകര്‍ക്കായി ശാസ്ത്രീയ കിടാരി പരി പാലനം ആദായത്തിനും അഭിവൃദ്ധിക്കും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ സംരഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ.ടിഎസ് രാജീവ് നിര്‍വഹിച്ചു.അസോ.പ്രൊഫ.ഡോ.എ പ്രസാദ് വിഷയം അവതരിപ്പിച്ചു.സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ.ഡോ. എം.ആര്‍. ശശീന്ദ്രനാഥ്, പ്രൊഫ.ഡോ. സി. ലത, പ്രൊഫ.ഡോ. സുധീര്‍ ബാബു,ജനപ്രതിനിധികളായ വി മണികണ്ഠന്‍,ഒ. ആയി ഷ,ഫസീല സുഹൈല്‍,എ.അനില്‍കുമാര്‍,മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി തുടങ്ങിയവര്‍ സംബന്ധിച്ചു.