കല്ലടിക്കോട്: ദേശീയപാതയിലെ സ്ഥിരം അപകടവേദിയായ പനയ മ്പാടത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ അധികൃതര്‍ ഹമ്പു കള്‍സ്ഥാപിച്ച..പനയമ്പാടം റേഷന്‍ കടയുടെ മുന്‍വശത്ത് നിന്നും തുടങ്ങി മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി എഴു ഹമ്പുകള്‍ വീ തമാണ് ഒരുക്കിയിരിക്കുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം മഴയത്ത് അപകട ങ്ങള്‍ വീണ്ടും വര്‍ധിച്ചിരുന്നു.ഇതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്ത മായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.അതേ തുടര്‍ന്നാണ് നടപടി.
പൊതുവേ മഴ സമയങ്ങളില്‍ ദേശീയപാതയില്‍ കരിമ്പ മേഖലയില്‍ അപകടങ്ങള്‍ പതിവാണ്.ഏത് സമയത്തും വാഹനങ്ങള്‍ നിയന്ത്ര ണം വിട്ട് മറിയാന്‍ ഇടയുള്ള ഭാഗമാണിവിടം.വളവുകളും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് അപകടങ്ങള്‍ക്ക് കാര ണമാകുന്നത്.നാല് വര്‍ഷമായി നീണ്ട് പോകുന്ന റോഡ് നിര്‍മാണ വും പലഭാഗത്തും പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ നിര്‍ത്തിയ റോഡ് പണിയും മുന്നറിയിപ്പു ബോര്‍ഡുകള്‍ ഇല്ലാത്തതുമാണ് പല പ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
കാഞ്ഞിക്കുളം വളവ്,വേലിക്കാട് പാലത്തിന് സമീപം, പത്താം മൈ ല്‍,മൈലംപുള്ളി വളവ്,കല്ലടിക്കോട് ചുങ്കം,ദീപ കനാല്‍, കല്ലടി ക്കോട് വില്ലേജ് ഓഫീസിനു സമീപം,തുപ്പനാട് പാലത്തിനിരുപുറം, പനയമ്പാടം,പള്ളിപ്പടി,മുട്ടിക്കല്‍കണ്ടം,ഇടക്കുര്‍ശ്ശി,മാച്ചാംതോട് എന്നവിടങ്ങളില്‍ സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കാറുണ്ട്.
പലപ്പോഴും അമിത വേഗമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വേഗതയ്ക്ക് കടിഞ്ഞാണി ടാന്‍ പാതയില്‍ ഹമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.