മണ്ണാര്‍ക്കാട്: സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണ മെന്ന സുപ്രീം കോടതി വിധിയില്‍ ഉയര്‍ന്ന് വരുന്ന ജനങ്ങളുടെ ആ ശങ്ക പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ വരു ന്ന പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ അധികൃ തര്‍ പുറത്ത് വിടണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന യോ ഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ഉദ്ഘാ ടനം ചെയ്തു.സ്വര്‍ണ കടത്ത് കേസില്‍ ആരോപണ വിധേയനായ മു ഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് 13ന് തിങ്കളാഴ്ച രാവിലെ 10മണിക്ക് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുള്ള തായി ഫിറോസ് അറിയിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ.ശില്‍പ്പ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍,ഗിസാന്‍ മുഹമ്മദ്,നിയോജക മണ്ഡലം ഭാരവാഹികളായ അസീസ് കാര,ആഷിക്ക് വറോടന്‍, ഹാരിസ് തത്തേങ്ങലം,വിനീത വേങ്ങ,ഹമീദ് കര്‍ക്കിടാംകുന്ന്, സിനാന്‍ തങ്ങള്‍,സിറാജ് ആലായന്‍,നസീര്‍ മാസ്റ്റര്‍,അക്ഷയ്, മണ്ഡ ലം പ്രസിഡന്റുമാരായ നസീഫ് പാലക്കാഴി,സിജാദ് അമ്പലപ്പാറ, രാജന്‍ ആമ്പടാത്ത്,ടിജോ പി ജോസ്,മനോജ് പാറോക്കോട്ടില്‍, മണികണ്ഠന്‍ ഷോളയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.