കല്ലടിക്കോട്: തച്ചമ്പാറയില്‍ മൊബൈല്‍ കടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുതുകു ര്‍ശ്ശി,അലാറംപടി,ഉള്ളിക്കഞ്ചേരി വീട്ടില്‍ പ്രകാശന്‍ (29) ആണ് അറസ്റ്റിലായത്.

തച്ചമ്പാറയിലെ ഐ ഫിക്‌സ് മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്.ബുധന്‍ രാത്രിയിലാണ് കവര്‍ച്ച നടന്നത്.കടയുടെ പൂട്ട് പൊട്ടിച്ച് ഷട്ടര്‍ തുറന്ന് അകത്ത് കടക്കുകയും 41,000 ത്തോളം രൂപ വിലവരുന്ന മൊബൈലുകളും മറ്റും മോഷ്ടിക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത കല്ലടിക്കോട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകീട്ട് ആറരയോടെ പ്രതിയെ പിടികൂടിയത്.ഇന്‍സ്‌പെക്ടര്‍ ടി ശശികുമാര്‍,എസ്‌ഐ കെപി അബ്ദുല്‍ സത്താര്‍,പൊലീസുകാരായ പി.രാജീവ്,കെ.മുഹമ്മദ് സനീഷ്,എ.സൈഫുദ്ധീന്‍ എന്നിവരട ങ്ങു ന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.ഇന്ന് തെളിവെടുപ്പിന് ശേ ഷം പ്രതിയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കുമെന്ന് കല്ലടി ക്കോട് പൊലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!