അലനല്ലൂര്‍: അയ്യപ്പന്‍കാവിലെ വോള്‍ക്കാനോ ആര്‍ട്‌സ് ആന്റ് സ് പോര്‍ട്‌സ് ക്ലബ് മനസു വായിച്ചതോടെ ജാര്‍ഖണ്ഡ് ബാലനും വിദ്യാ ലയ മുറ്റത്തെത്തി. സുരാജ് കുമാര്‍ റാമെന്ന ഒമ്പതു വയസുകാരനാ ണ് ക്ലബ് പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പഠനത്തിനായി കൃഷ്ണ എ.എല്‍.പി സ്‌കൂളിലെത്തിയത്.
അയ്യപ്പന്‍ കാവില്‍ അച്ഛനും അമ്മക്കുമൊപ്പം താമസിക്കുന്ന സുരാജ് ഇരുവരും ജോലിക്കു പോയാല്‍ ഒറ്റമുറി വീട്ടില്‍ തനിച്ചാണ്. മുറിയിലും പരിസരത്തു കാഴ്ച്ചകള്‍ കണ്ട് വൈകുന്നേരം വരെ മാതാപിതാക്കള്‍ വരുന്നതും കാത്തിരിക്കുന്നതാണ് പതിവ്. എന്നാല്‍ സ്‌കൂള്‍ തുറന്നതോടെ രാവിലെയും വൈകുന്നേരവും തന്റെ സമപ്രായകാരായ കുട്ടികള്‍ ബാഗും, പുത്തനുടുപ്പുമിട്ട് സ്‌കൂളില്‍ പോകുന്നതാണ് കണ്ടത്. സ്‌കൂള്‍ കുട്ടികളെ നോക്കി നില്‍ക്കുന്ന സുരാജിനെ സമീപ മുറിയില്‍ പ്രവര്‍ത്തിക്കുന്ന വോള്‍ക്കാനോ ക്ലബ് അംഗങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. കുട്ടിയുടെ മുഖത്തുള്ള വിഷമം കണ്ട് ക്ലബ് അംഗങ്ങള്‍ അടുത്തു ചെന്ന് സ്‌കൂളില്‍ പോകാന്‍ ആഗ്രഹമു ണ്ടോ എന്ന് ചോദിച്ചതും നിറഞ്ഞ മനസ്സോടെ അവന്‍ തലയാട്ടി. പഠിക്കാനുള്ള കുട്ടിയുടെ ആഗ്രഹം മനസിലാക്കിയ ക്ലബ് അംഗ ങ്ങള്‍ മാതാപിതാക്കളുമായി സംസാരിച്ച ശേഷം കൃഷ്ണ എ.എല്‍.പി സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവരും പച്ചക്കൊടി വീശിയതോടെ സുരാജിന്റെ ആഗ്രഹം പൂവണിഞ്ഞു.
ക്ലബ് പ്രസിഡന്റ് കളത്തില്‍ നാസര്‍ ലോക്കല്‍ ഗാര്‍ഡിയനായി സെ ക്രട്ടറി പി.ഷാഹിദ്, കെ.എം അമീര്‍, എന്‍.ഷബീറലി, സാബിക്ക് പാ താരി എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയെ ഒന്നാം ക്ലാസി ല്‍ ചേര്‍ത്തു. രണ്ട് ദിവസം കൊണ്ട് ചില മലയാളവാക്കുകളും, അ ക്ഷരങ്ങളും എഴുതാനും, പറയാനും സുരാജ്കുമാര്‍ തുടങ്ങിയിട്ടുണ്ടെ ന്ന് ഒന്ന് എ ക്ലാസിലെ അധ്യാപികയായ ടി.വി സീമ പറഞ്ഞു. ചില പ്പോള്‍ കൂട്ടുകാരുമൊപ്പം, അല്ലങ്കില്‍ ക്ലബ് അംഗങ്ങള്‍ക്ക് ഒപ്പമാണ് സുരാജ്കുമാര്‍ സ്‌കൂളില്‍ പോകാറുള്ളത്. ജാര്‍ഖണ്ഡ് സ്വദേശികളായ അശോക് കുമാര്‍ റാംമിന്റെയും ചിന്ധയുടേയുംമൂത്ത കുട്ടിയാണ് സുരാജ്. അഞ്ച് മാസം മുമ്പ് അലനല്ലൂര്‍ അയ്യപ്പന്‍ കാവില്‍ താമസ മാക്കിയ ഇവര്‍ കോണ്‍ഗ്രീറ്റ് ജോലിക്കാരാണ്.