മണ്ണാർക്കാട്:മധു വധ കേസിൽ പ്രൊസിക്യൂട്ടർക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഭാഗത്തു നിന്നും ലഭിക്കുന്നില്ലെന്ന മധു വിന്റെ ബന്ധുക്കളുടെ ആരോപണം തള്ളി സ്പെഷ്യൽ പ്രൊസി ക്യൂട്ടർ അഡ്വ:രാജേന്ദ്രൻ.പ്രൊസിക്യൂട്ടർക്കുള്ള കോടതിയിൽ ഹാ ജരാകുന്നതിനുള്ള ഫീയും,അനുബന്ധ ചിലവുകളും സാധാരണ ഗതിയിൽ കേസിന്റെ അവസാനം മാത്രമേ ലഭിക്കുകയുള്ളുവെ ന്നും,യാത്രക്കായി പൊലീസ് വാഹന സൗകര്യം നൽകുന്നുണ്ടെ ന്നും,താമസത്തിനുള്ള സൗകര്യവും ലഭ്യമാക്കിയീട്ടുണ്ടെന്നും പ്രൊസിക്യൂട്ടർ പറഞ്ഞു.നിലവിൽ ലഭിക്കുന്ന സൗകര്യങ്ങളിൽ തൃപ്തനാണെന്നും,താൻ ഈ കേസിൽ ഹാജരാകുന്നത് പ്രതിഫലം ആഗ്രഹിച്ചല്ലെന്നും,സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണെന്നും പ്രൊസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു.സാക്ഷികൾ കൂറ് മാറുന്നത് കേസുകളിൽ പതിവാണെന്നും,ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.