മണ്ണാര്‍ക്കാട്:അട്ടപ്പാടി മധു വധ കേസില്‍ വിചാരണ പുനരാരംഭിച്ചു. വിചാരണയില്‍ കേസിലെ പ്രധാന സാക്ഷികളിലൊരാളായ പത്താം സാക്ഷി ഉണ്ണികൃഷ്ണനെ കൂറ് മാറിയതായി മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ ജില്ല സ്‌പെഷ്യല്‍ കോടതി പ്രഖ്യാപിച്ചു.സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.എം.രതീഷ് കുമാര്‍ ആണ് കേസ് പരിഗണിക്കു ന്നത്.പ്രൊസിക്യൂഷന്‍ വാദത്തെ സാക്ഷി അനുകൂലിച്ചില്ല.മാത്രമല്ല പൊലീസിന് നേരത്തെ നല്‍കിയതായി പ്രൊസിക്യൂഷന്‍ ഹാജരാ ക്കിയ പല മൊഴികളും സാക്ഷി നിരാകരിച്ചു.കോടതിയില്‍ ഹാജ രാക്കിയ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞെങ്കിലും ഇവര്‍ കുറ്റ കൃ ത്യം ചെയ്തു എന്ന കരണത്താലാല്ല മറിച്ച് ചെറുപ്പം മുതലേ അറിയാ വുന്നവരാണെന്നുമാണ് സാക്ഷി കോടതിയില്‍ നല്‍കിയ മൊഴി. മജിസ്ട്രറ്റിനു മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ച പ്രതി പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ പൊലീസ് സമര്‍പ്പിച്ച സാക്ഷി മൊഴിയിലെ പല കാര്യങ്ങളും നിരാകരിക്കുകയും,ഓര്‍മ്മയില്ലെന്ന് വ്യക്തമാക്കു കയും ചെയ്തു.സംഭവ സ്ഥലത്തുണ്ടായിരുന്ന തന്നെ പൊലീസ് കേസില്‍ പ്രതി ചേര്‍ക്കുമോ എന്ന ഭയത്താലാണ് സാക്ഷിയുടെ കേസിലെ മൊഴിയെന്ന പ്രതിഭാഗത്തിന്റെ വാദം സാക്ഷി ശരി വെക്കുകയും ചെയ്തു.എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് നിര്ബ ന്ധിച്ചിട്ടില്ലെന്നും സാക്ഷി മൊഴി നല്‍കി.മധുവിനെ ആക്രമിക്കു ന്നത് കണ്ടില്ലെന്ന് മാത്രമല്ല ഒന്നാം പ്രതി ഹുസൈന്‍ കാലുയര്‍ ത്തുന്നത് കണ്ടെങ്കിലും,ചവിട്ടുന്നത് കണ്ടില്ലെന്നും സാക്ഷി പറഞ്ഞു. കേസില്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ മൊഴി യില്‍ ഹുസൈന്‍ മധുവിനെ നെഞ്ചത്ത് ചവിട്ടുന്നത് കണ്ടു വെ ന്നും,മധുവിന്റെ ഇടതു തോളില്‍ അമര്‍ത്തി പിടിച്ചിരുന്നത് കണ്ടുവെന്നും ഉണ്ണികൃഷ്ണന്‍ മൊഴി നല്‍കിയതയാണ് പറയുന്നത്. എന്നാല്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയില്‍ കാലുയ ര്‍ത്തുന്നത് കണ്ടുവെങ്കിലും,ചവിട്ടുന്നത് കണ്ടതായി പറയുന്നുമി ല്ല.താന്‍ കാണുമ്പോള്‍ മധുവിന്പ്ര തേകിച്ച്അവശതകളൊന്നുമുണ്ടാ യിരുന്നില്ലെന്നും, ഭക്ഷണമോ മറ്റോ വേണമോ എന്ന ചോദിച്ചപ്പോള്‍ വ്യക്തമായി പ്രതികരിച്ചതായും സാക്ഷി കോടതിയില്‍ പറഞ്ഞു .പ്രൊസിക്യൂഷന്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച സി.സി.ടി.വി, മൊ ബൈല്‍ ദൃശ്യങ്ങളില്‍ പലതും തിരിച്ചറിഞ്ഞെങ്കിലും ചിലതെല്ലാം ഓര്‍മയില്ലെന്നും,തിരിച്ചറിയാനാകുന്നില്ലെന്നും സാക്ഷി വിചാര ണക്കിടെ പറഞ്ഞു .തുടര്‍ന്നാണ് കോടതി കൂറ് മാറ്റം പ്രഖ്യാപിച്ച ത്.കേസില്‍ മറ്റു സാക്ഷികളുടെ വിചാരണ ഇന്ന് തുടരും.കേസിലെ 11 മുതല്‍ 16 വരെ സാക്ഷികളായ ചന്ദ്രന്‍,അനില്‍കുമാര്‍, സുരേ ഷ്,ആനന്ദ്,മെഹറുന്നീസ, അബ്ദുല്‍ റസാഖ് എന്നിവരെ ഇന്ന് വിചാ രണ ചെയ്യും.ഇതില്‍ 11,13 പ്രതികളുടെ വിചാരണ നീട്ടി വെക്കണ മെന്ന പ്രൊസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ:രാജേന്ദ്രന്‍,അഡിഷണല്‍ പ്രൊ സിക്യൂട്ടര്‍ അഡ്വ:രാജേഷ് മേനോന്‍,പ്രതി ഭാഗത്തിനായി അഡ്വ: എം.അശോകന്‍,അഡ്വ:ഷാജിത്,അഡ്വ:എന്‍.എം.സക്കീര്‍ ഹുസൈ ന്‍,അഡ്വ:ബാബു കാര്‍ത്തികേയന്‍,അഡ്വ:ജോണ്‍ റാല്‍ഫ്, അഡ്വ: ജോണ്‍ ജോണ്‍,അഡ്വ:അനില്‍ മുഹമ്മദ് ,അഡ്വ:രാംദാസ് എന്നിവര്‍ ഹാജരായി.