അലനല്ലൂര്‍: ഷിഗല്ല രോഗം സ്ഥിരീകരിച്ച അലനല്ലൂരില്‍ ജില്ലാ ആ രോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.രോഗം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് വാ ര്‍ഡുകളില്‍ അടുത്ത മൂന്ന് ആഴ്ചകളില്‍ ആശാ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും നേരിട്ടെത്തി സന്ദര്‍ശിക്കുകയും ഷിഗല്ലയുമായി ബ ന്ധപ്പെട്ട ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവരുണ്ടോയെന്ന് പരിശോ ധിക്കും.
ആശുപത്രികളില്‍ വരുന്ന വയറിളക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരെ ഷിഗല്ലയുടെ പരിശോധനയ്ക്ക് വിധേയമാക്കും. വയറി ളക്ക രോഗങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം കേസുകള്‍ കൂടി ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണമെന്നും ജില്ലാ ആരോഗ്യവകുപ്പ് അധി കൃതര്‍ അറിയിച്ചു.
ജില്ലയില്‍ ലക്കിടി പേരൂരിലും അലനല്ലൂരിലുമാണ് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.നിലവില്‍ ഷിഗല്ല രോഗവുമായി ബന്ധപ്പെട്ട മറ്റു കേ സുകള്‍ ഒന്നും തന്നെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ ജാഗരൂകരായിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ അറിയിച്ചു.