മണ്ണാര്‍ക്കാട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറന്നു.ഇന്ന് ലേബര്‍ റൂമില്‍ പ്രസ വം നടന്നു.പുതുതായി നിയമിക്കപ്പെട്ട രണ്ട് ഡോക്ടര്‍മാരുടെ നേതൃ ത്വത്തിലാണ് പ്രസവ ശുശ്രൂഷ നടന്നത്.അമ്മയും കുഞ്ഞും സുഖമാ യിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

രണ്ടാഴ്ചക്ക് ശേഷമാണ് ആശുപത്രിയില്‍ പ്രസവം നടക്കുന്നത്.പ്രസവ വാര്‍ഡ് അടച്ചിട്ടതിനെതിരെ സമരങ്ങള്‍ അരങ്ങേറിയിരുന്നു. കഴി ഞ്ഞ ദിവസം ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.സമരപ്രഖ്യാപനവും നടത്തിയിരു ന്നു.ഇതേ തുടര്‍ന്നാണ് ഇന്ന് മുതല്‍ പ്രസവ വാര്‍ഡ് തുറന്ന് പ്രവര്‍ത്ത നമാരംഭിച്ചത്.ഈ സാഹചര്യത്തില്‍ സമരം മാറ്റി വെച്ചതായി നഗര സഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

നിലവില്‍ ഗൈനക്കോളജി വിഭാഗത്തില്‍ താത്കാലികമായി നിയ മിച്ചിട്ടുള്ള രണ്ട് ഡോക്ടര്‍മാരുടെ സേവനമാണുള്ളത്.എലപ്പുള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടിന്റി നെ ജൂണ്‍ ആറ് മുതല്‍ 12 വരെയുള്ള കാലാവധിയില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ച് ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും അവര്‍ ഇതുവരെയും ആശുപത്രി യിലെത്തിയിട്ടില്ല.പ്രസവ വാര്‍ഡ് തുറന്നെങ്കിലും നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് സിസേറിയനില്‍ പരിചയ സമ്പന്നതയില്ലെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.സിസേറിയന്‍ വേണ്ടി വന്നാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനാണ് സാധ്യത.എന്നാല്‍ ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ കഴിയില്ലെന്ന ഗര്‍ഭിണികളുടെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.ഇത് മറികടക്കാന്‍ പരിചയസമ്പന്നത യുള്ള ഗൈനക്കോളജിസ്റ്റിന്റെ സേവനം കൂടി ആശുപത്രിയില്‍ ഉറപ്പു വരുത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!