മണ്ണാര്‍ക്കാട്: ലോകോത്തര ബ്രിട്ടീഷ് ഐവെയര്‍ ബ്രാന്‍ഡായ ഡേ വിഡ് ക്രൂസോയുടെ പുതിയ ഷോറൂം മണ്ണാര്‍ക്കാട് പള്ളിപ്പടിയില്‍ ജൂണ്‍ ഒമ്പത് മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതായി ഡേവി ഡ് ക്രൂസോ ഡയറക്ടര്‍ നവാസ് അബ്ദുള്‍ ഖാദര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.ഉച്ചതിരിഞ്ഞ് 2.45ന് ഷോറൂം ഉദ്ഘാടനം നഗരസ ഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും.ഫാഷന്‍ ഐ വെയര്‍ ലോകത്തെ പ്രീമിയര്‍ ബ്രാന്‍ഡുകളിലൊന്നായ ഡേവിഡ് ക്രൂസോ ഇന്ത്യയിലെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാ യാണ് മണ്ണാര്‍ക്കാട്ടും ഷോറൂം തുറക്കുന്നത്.ഡേവിഡ് ക്രൂസോയുടെ കേരളത്തിലെ നാലാമതും പാലക്കാട് ജില്ലയിലെ എക്‌സ്‌ക്ലൂസീവ് ഷോറൂമുമാണ് മണ്ണാര്‍ക്കാട്ടേതെന്നും നവാസ് പറഞ്ഞു.

ഐവെയര്‍ ലോകത്തെ പുതിയ ട്രെന്‍ഡുകളാണ് ഷോറൂമില്‍ ഒ രുക്കുന്നത്.സണ്‍ഗ്ലാസുകള്‍,ലെന്‍സുകള്‍,മറ്റ് ഒപ്റ്റിക്കല്‍ ഗാഡ്ജറ്റുകള്‍ എന്നിവയെല്ലാം മികച്ച ഗുണനിലവാരത്തോടെ സ്‌റ്റൈല്‍ ഒട്ടും ചോ ര്‍ന്നു പോകാതെയാണ് ഡേവിഡ് ക്രൂസോ ഉപഭോക്താക്കളിലേക്കെ ത്തിക്കുന്നത്.ഇംഗ്ലണ്ടില്‍ നിന്നുള്ള ഡിസൈനര്‍മാരാണ് കണ്ണടയും അനുബന്ധ ഉപകരണങ്ങളുമെല്ലാം രൂപകല്‍പ്പന ചെയ്യുന്നത്.ഓരോ മാസവും പുതിയ ഡിസൈനുകള്‍,പുതിയ ഓഫറുകള്‍ എന്നിവയു ണ്ടാകും.ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നൂറ് ശതമാനം ഗുണമേന്‍മയും ഉറപ്പ് നല്‍കുന്നു.

499 രൂപ മുതല്‍ 25,000 രൂപ വരെ വിലയുള്ള ഫ്രെയിമുകള്‍ ലഭ്യമാ ണ്.ഉദ്ഘാടനം പ്രമാണിച്ച് മൂന്ന് ഓഫറുകളും ഉപഭോക്താക്കള്‍ക്കാ യി കാഴ്ചവെക്കുന്നു.ജൂണ്‍ ഒമ്പത് മുതല്‍ ആഗസ്റ്റ് 31 വരെ പര്‍ച്ചെയ്‌സ് നടത്തുന്നവര്‍ക്ക് സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ മൂന്ന് പേര്‍ക്ക് സ്വര്‍ണനാണയം,അഞ്ച് പേര്‍ക്ക് സണ്‍ഗ്ലാസ്,10 പേര്‍ക്ക് 2500 രൂപയു ടെ ഗിഫ്റ്റ് വൗച്ചര്‍ എന്നിവയും ലഭിക്കും.ഷോറൂം സന്ദര്‍ശിക്കുന്നവ ര്‍ക്ക് സൗജന്യമായി ഒരു ഫ്രെയിം നല്‍കുന്നതായും നവാസ് അറിയി ച്ചു.വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് പാര്‍ട്ണര്‍മാരായ അഷ്‌റഫ് കരുവാരക്കുണ്ട്,ഹനീഫ വളപ്പില്‍,കുഞ്ഞീതു എന്നിവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!