അഗളി: കൂട്ടുകാര്‍ക്കൊപ്പം ഭവാനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.കോയമ്പത്തൂര്‍,മേട്ടുപ്പാളയം റോഡ്, അ വിനാശിലിങ്കം,സലാഹുദ്ദീന്റെ മകന്‍ നിയാസ് (16) ആണ് മരിച്ച ത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
അട്ടപ്പാടി കാണാനെത്തിയതായിരുന്നു നിയാസ്.കൂക്കമ്പാളയം കടവില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെടുകയായിരു ന്നു.കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ സമീപത്തുണ്ടാ യിരുന്നവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അഗളി എസ് ഐ ഡി .സതീ ഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും എത്തിയിരുന്നു.
ആഴക്കയങ്ങളുള്ള ഭവാനിപ്പുഴയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസ മാണ് അപകടമരണം സംഭവിക്കുന്നത്.കഴിഞ്ഞ ദിവസം ഇലച്ചിവഴി യില്‍ മീന്‍ പിടിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവും പുഴയിലകപ്പെട്ട് മരിച്ചു.രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ബുധനാഴ്ച യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.പുഴയില്‍ അപക ടങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.പുഴയുടെ അപകടസാധ്യതയുള്ള ഭാഗങ്ങളിലും കടവുകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.