തച്ചനാട്ടുകര:ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്ത് എന്ന ലക്ഷ്യ ത്തിലേക്കടുത്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്.ഇതിന്റെ ആദ്യ പ ടിയായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ യുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.അണ്ണാന്‍തൊടി ഹ യാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്ര സിഡണ്ട് കെ പി എം സലീം ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു. നടപ്പുവര്‍ഷവും ഇലക്ട്രിക് വീല്‍ചെയര്‍ ഉള്‍പ്പെടെ ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഫണ്ട് വകയിരുത്തി യിട്ടുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു.
2021- 2022 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗക്കാ ര്‍ക്കുള്ള സ്‌പെഷ്യല്‍ ഗ്രാമസഭ യിലുയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.ക്യാമ്പില്‍ നി ന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഉപകരണങ്ങളാണ് വിതരണം ചെയ്ത ത്.വീല്‍ചെയര്‍,വാക്കിംഗ് സ്റ്റിക്ക്,ക്രച്ചസ്, സെറിബ്രല്‍ പാര്‍സി ബാ ധിച്ച കുട്ടികള്‍ക്കായുള്ള ഉപകരണങ്ങള്‍,ടോയ്ലറ്റ് ചെയര്‍, എക്‌സ ര്‍സൈസ് മാറ്റ്, ഇലക്ട്രിക് എയര്‍ ബെഡ്,തുടങ്ങിയ ഉപകരണങ്ങ ളാണ് വിതരണം ചെയ്തത്.
സ്ഥിരം സമിതി ചെയര്‍മാന്‍ സി പി സുബൈര്‍ അദ്ധ്യക്ഷത വഹി ച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ കെ പി ബുഷറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ കെ വിനോദ്,രാധാകൃഷ്ണന്‍ മാ സ്റ്റര്‍,ബിന്ദു കൊങ്ങത്ത്,ഇ എം നവാസ്, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ മേരി മാനസ, കരിമ്പനക്കല്‍ ഹംസ, കെ പി കുഞ്ഞുമു ഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.