കാഞ്ഞിരപ്പുഴ: കല്ലാംകുഴിയില്‍ കൊല്ലപ്പെട്ട സുന്നീ പ്രവര്‍ത്തകരാ യിരുന്ന പള്ളത്ത് കുഞ്ഞുഹംസയുടേയും നൂറുദ്ദീനിന്റെയും വീട് സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെ ക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസിയുടെ നേതൃത്വത്തി ലുള്ള സംഘം സന്ദര്‍ശിച്ചു.കൊലയാളികളെ സംരക്ഷിക്കുന്ന ലീഗ് നിലപാട് അപകടകരമാണെന്നും ജനങ്ങളുടെ സൈ്വരജീവിതത്തി ന് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ലീഗ് ഇടപെട്ടിട്ടുണ്ടെന്നും പ്രതികള്‍ക്ക് പാര്‍ട്ടി സഹായം നല്‍കിയിട്ടുണ്ടെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പരസ്യമാ യി പ്രഖ്യാപിക്കുക വഴി കുറ്റവാളികള്‍ക്ക് കൂടുതല്‍ പ്രചോദനം ന ല്‍കാനാണ് ശ്രമിക്കുതെന്ന് അദ്ദേഹം ആരോപിച്ചു.ലീഗ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെ കുറിച്ച് മറ്റു നേതാക്കള്‍ മൗനം ദീക്ഷിക്കുന്നത് അത് പാര്‍ട്ടിയുടെ പൊതു നിലപാടായത് കൊണ്ടാ ണോ എന്നത് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. വ്യത്യസ്ഥ ആശയങ്ങ ളെയും ആദര്‍ശങ്ങളെയും വകവച്ചു കൊടുക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ ക്കും ജീവപര്യന്തം കഠിന തടവിന് ശിക്ഷ വിധിച്ച കോടതി വിധി ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

എസ് എം എ സംസ്ഥാന ജന.സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസിയുടെ നേതൃത്വത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി ശൗഖത്തലി ഹാജി കാരാകുര്‍ശി , എസ് എം എ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ഫൈസി കോങ്ങാട്, ജന.സെക്രട്ടറി പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, എസ് എസ് എഫ് സംസ്ഥാന ഫിനാ.സെക്രട്ടറി ജാബിര്‍ സഖാഫി മപ്പാട്ടുകര, ജില്ലാ പ്രസിഡന്റ് റഫീഖ് കാമില്‍ സഖാഫി പാണ്ടമംഗലം തുടങ്ങിയ സംഘടനാ നേതാക്കളാണ് വീട് സന്ദര്‍ശിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!