മണ്ണാര്‍ക്കാട്: ബുദ്ധിയും വിവേകവും അറിവും രാജ്യത്തോടുളള പ്ര തിബദ്ധതയും ഒത്തിണങ്ങിയ യുവാക്കളെ സജ്ജരാക്കി മതനിരപേ ക്ഷ ചേരി ശക്തിപ്പെടുത്തണമെന്ന് വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ എംപവര്‍ മീറ്റ് അഭിപ്രായപ്പെട്ടു. 1991 ലെ പ്ലെയിസ് ആന്‍റ് വര്‍ഷിപ്പ് നിയമത്തിനെതിരെ സമര കാഹളം മുഴക്കി ഗ്യാന്‍വ്യാപി മസ്ജിദില്‍ ശിവലിംഗമുണ്ടെന്നവകാശപ്പെട്ട് മുസ്ലിം ആരാധനാലയങ്ങള്‍ പിടി ച്ചടക്കാനുള്ള കലാപങ്ങള്‍ക്ക് സംഘപരിവാരങ്ങള്‍ തുടക്കമിട്ടിരി ക്കുകയാണ്. മതനിരപേക്ഷ സമൂഹം അതിനെതിരെ ഐക്യ ത്തോ ടെ ശബ്ദിക്കണമെന്നും അത്തരം ശ്രമങ്ങളെ പരാചയപ്പെടുത്ത ണ മെന്നും വിസ്ഡം യൂത്ത് എംപവര്‍ മീറ്റ് ആവശ്യപ്പെട്ടു.മീറ്റ് വിസ്ഡം യൂ ത്ത് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി യു. മുഹമ്മദ് മദനി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രിസിഡന്‍റ് ഒ. അന്‍വര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രതിനിധികളായ പി.പി നസീഫ്, പി.യു സുഹൈല്‍, ജംഷീര്‍ സ്വലാഹി, ടി.കെ നിഷാദ് സലഫി, ഫിറോസ് ഖാന്‍ സ്വലാഹി, ഹസന്‍ അന്‍സാരി, വി.പി ബഷീര്‍, ജില്ലാ പ്രസിഡന്‍റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി, സെക്രട്ടറി അഷ്കര്‍ അരിയൂര്‍, റിഷാദ് അല്‍ ഹികമി എന്നിവര്‍ സംബന്ധിച്ചു.