പാലക്കാട്: മഴ മുന്നില്‍ക്കണ്ട് താലൂക്ക് തല ഇന്‍സിഡന്റ് റെസ്പോ ണ്‍സ് ടീം അടിയന്തരമായി പ്രവര്‍ത്തനക്ഷമം ആക്കണമെന്ന് തഹ സില്‍ദാര്‍മാരോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മണ്‍സൂണ്‍ മുന്നൊരു ക്കങ്ങളും മഴക്കാലപൂര്‍വ്വ ശുചീകരണവും സംബന്ധിച്ച യോഗത്തി ലാണ് നിര്‍ദേശം നല്‍കിയത്.
മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴുവന്‍ സമയം പ്രവര്‍ ത്തിക്കുന്ന എല്ലാ കണ്‍ട്രോള്‍റൂം പ്രവര്‍ത്തന സജ്ജമാക്കി. ജില്ലയി ലെ പ്രധാന അണക്കെട്ടുകളുടെ ജലനിരപ്പ് 30 ശതമാനത്തില്‍ താഴെ ആണോ എന്ന് നിരന്തരം നിരീക്ഷിച്ചു വരുന്നതായി യോഗത്തില്‍ വിലയിരുത്തി.പുഴയിലും നദികളിലും അടിഞ്ഞുകൂടിയിട്ടുള്ള ചെ ളിയും മണ്ണും നീക്കം ചെയ്ത് സ്വാഭാവിക നീരൊഴുക്ക് ഉറപ്പുവരുത്തു ന്നതിനുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പ് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍സിപ്പാലിറ്റികള്‍ എന്നിവരുമായി സമന്വയിപ്പിച്ച് ജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കാനും അടിയന്തര സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെടുവാനും ഫോറസ്റ്റ് സ്റ്റേഷനുകളിലേക്ക് നിര്‍ദേശം നല്‍കിയതായി നെന്മാറ ഡിവിഷ ണല്‍ ഫോറസ്റ്റ് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.