അഗളി: സൗദിയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട് നെടുമ്പാശ്ശേരി യില്‍ എത്തിയ ശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായ അ ഗളി സ്വദേശി വെട്ടേറ്റതടക്കമുള്ള പരിക്കുകളോടെ മരിച്ചു. മലപ്പുറം ആക്കപ്പറമ്പിലെ വഴിയരുകില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ അഗളി വാക്യത്തൊടി അബ്ദുള്‍ ജലീല്‍ (42) ആണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
കാണാതായി നാലാം ദിവസമാണ് ജലീലിനെ വെട്ടേറ്റ പരിക്കു ക ളോടെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. വെ ന്റിലേറ്ററിലായിരുന്ന ജലീല്‍ രാത്രി 12.15ഓടെ മരിച്ചു.ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്.ആശുപത്രയില്‍ എത്തി ച്ച വിവരം നെറ്റ് കോളിലൂടെ ഒരാള്‍ ഭാര്യയെ വിളിച്ചറിയിച്ചിരു ന്നു.ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീല്‍ 15ന് രാവിലെ 9.45നാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. സു ഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് എത്താമെന്നും കൂട്ടി ക്കൊണ്ട് പോകാന്‍ വാഹനവുമായി ചെന്നാല്‍ മതിയെന്നും കുടും ബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഭാര്യയും ഉമ്മയും അടക്ക മുള്ളവര്‍ പെരിന്തല്‍മണ്ണയിലെത്തി കാത്തു നിന്നെങ്കിലും എത്താന്‍ വൈകുമെന്നും വീട്ടിലേക്ക് മടങ്ങിപ്പോകാനും ജലീല്‍ അറിയിച്ചതാ യി വീട്ടുകാര്‍ പറയുന്നു.
പിറ്റേന്ന് രാവിലെയായിട്ടും ജലീല്‍ വീട്ടിലെത്താതിരുന്നതിനെ തുട ര്‍ന്ന് അഗളി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭാര്യ യുമായി ജലീല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ പൊലീസ് കൂ ടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരുന്നില്ല.16ന് രാത്രിയാണ് ഇയാ ള്‍ ഭാര്യയുമായി അവസാനം സംസാരിച്ചത്.പിറ്റേന്ന് രാവിലെ വിളി ക്കാമെന്നും കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവത്രേ.ഇതു മറ്റാരോ ചെയ്യിപ്പിച്ചതാണന്ന സംശ യത്തിലാണ് കുടുംബം.പിന്നീട് അജ്ഞാതന്‍ വിളിച്ച് അറിയിച്ച പ്ര കാരം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ജലീലിനെ കുടുംബം കാണുന്നത്.ശരീരമാസകലം മര്‍ദനമേറ്റ പരി ക്കുണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ പൊലീ സ് തിരിച്ചറിഞ്ഞതായാണ് വിവരം.സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ കസ്റ്റഡിയിലുള്ളതായും പൊലീസ് അറി യിച്ചു.
NEWS COPIED FROM MALAYALA MANORAMA