അലനല്ലൂർ: ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ‘പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യ ജാഗ്രത’ ബോധവത്കരണ, പരിശീലന പരിപാടി സംഘടിപ്പിച്ചു. സന്നദ്ധ പ്രവർത്തകർ, ആശാ പ്രവർത്തകർ, എ.ഡി.എസ്, സി.ഡി.എസ്, ആർ.ആർ.ടി അംഗങ്ങൾ ക്കാണ് പരിശീലനം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ള ത് ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യക്ഷ ത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ നാരായണൻ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളlയ എം.കെ ബക്കർ, പി.എം മധു, സെക്രട്ടറി ബിജുമോൾ, അസി.സെക്രട്ടറി അനിത, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.
