കാഞ്ഞിരപ്പുഴ: കല്ലാംകുഴിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തക രായ പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ,നൂറുദ്ദീന്‍ എന്നിവരുടെ വീട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു,സംസ്ഥാന ക മ്മിറ്റി അംഗം സി.കെ രാജേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.കേസിൽ മുഴുവൻ പ്രതികളെയും കഴിഞ്ഞ ദിവസം കോടതി ജീവ പര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വിധി വന്നതിന് ശേഷം കുടുംബാംഗ ങ്ങളെ നേരില്‍ കാണു ന്നതിനായാണ് നേതാക്കളെത്തിയത്.വ്യാഴാഴ്ച രാവിലെ 11 മണിയോ ടെയെത്തിയ നേതാക്കള്‍ അന്നത്തെ ആക്രമണത്തില്‍ ഗുരുതരമാ യി പരിക്കേറ്റ കുഞ്ഞുമുഹമ്മദ്,മരിച്ച നൂറുദ്ദീന്റെ മകന്‍ മുഹമ്മദ് ഫായിസ്,മറ്റ് കുടുംബാഗങ്ങളുമായും സംസാരിച്ചു.
കുഞ്ഞുമുഹമ്മദിന്റെ കുടുംബത്തിന് ഒരു പോറലുപോലുമേല്‍ക്കാ തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു.അതിനുള്ള കരുത്ത് പാര്‍ട്ടിയ്ക്ക് പാല ക്കാട് ജില്ലയിലും മണ്ണാര്‍ക്കാടുമുണ്ട്.കേസില്‍ കോടതിയുടേത് ശരി യായ വിധിയാണ്.ഒരു സാക്ഷിയെ പോലും മുസ്ലിം ലീഗിന് വിലയ്ക്ക് വാങ്ങാന്‍ കഴിഞ്ഞില്ല.പല ഘട്ടങ്ങളിലും അതിനുള്ള ശ്രമങ്ങളുണ്ടാ യെന്നും പ്രതികള്‍ ഇനി ഹൈക്കോടതിയില്‍ അപ്പീല്‍ പോയാല്‍ അവിടെയും നല്ല നിലയില്‍ കേസ് നടത്താന്‍ പാര്‍ട്ടി ഇടപെടുമെ ന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കല്ലാംകുഴിയിലേത് രാഷ്ട്രീയ പ്രശ്‌നം തന്നെയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ രാജേന്ദ്രന്‍ പറഞ്ഞു.നിസാരമായ കാര്യം പള്ളിയ്ക്കകത്തു വെച്ച് സംസാരിച്ച് തീര്‍ക്കേണ്ട വിഷയത്തി ല്‍ രണ്ട് പേരെ കൊലപ്പെടുത്തിയത് സ്വാഭാവികമായും പള്ളിയുടെ പ്രശ്‌നമല്ല.അത് രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. ഡിവൈഎഫ്‌ഐ യുടെ പ്രവര്‍ത്തകരായി പാര്‍ട്ടിയോടൊപ്പം കുടുംബം നിലനില്‍ക്കു ന്നുവെന്നതാണ് ശത്രുക്കളുടെ കണ്ണിലെ കരടായി മാറിയത്. കൊല പാതകത്തെ വഴിതിരിച്ചു വിടാന്‍ പലശ്രമങ്ങളും നടത്തി. യുഡിഎ ഫിന്റെ ഭരണകാലത്ത് പ്രതികള്‍ വിലസുകയായിരുന്നു.തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നല്ല ഇടപെടല്‍ നടത്തി.കോടതി ശിക്ഷ വിധിച്ചാല്‍ പോലും ജനങ്ങള്‍ ശിക്ഷ വിധിക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ തള്ളിപ്പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍ മാസ്റ്റര്‍,കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമ രാജന്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.രാജഗോപാല്‍,നിസാര്‍ മുഹമ്മദ്,കെ.പ്രദീപ്,കെ.രാധാകൃഷ്ണന്‍,ആര്‍.അനുജ്,വാര്‍ഡ് അംഗങ്ങളായ മണി,ഷാജഹാന്‍ എന്നിവരും നേതാക്കള്‍ക്കൊപ്പ മുണ്ടായിരുന്നു.