മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ സൗന്ദര്യമായ കുന്തിപ്പുഴയോരം വര്‍ണ്ണാഭമാവുന്നു.കുമരംപുത്തൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ ഡിലെ പോത്തോഴിക്കടവിലാണ് മികച്ച കാഴ്ചകളൊരുക്കുവാനും അതുവഴി പുഴ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും വേണ്ടി പ്രത്യേക പദ്ധതിയൊരുങ്ങുന്നത്.പുഴയോരത്തെ സംരക്ഷണ ഭിത്തികളില്‍ പ്രകൃതി ദൃശ്യങ്ങളും കാര്‍ഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട ചിത്രങ്ങളുമാണ് വരച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ തെളിനീരൊഴുകും നവ കേരളം പദ്ധ തിയുടെ ഭാഗമായാണ് കുന്തിപ്പുഴയോരത്ത് സൗന്ദര്യകാഴ്ചകളൊരു ക്കുന്നത്. കുമരംപുത്തൂരിലെ ജനകീയ കൂട്ടായ്മയാണ് ഇതിന് നേ തൃത്വം നല്‍കുന്നത്.മലിനീകരണത്തില്‍ നന്നും കയ്യേറ്റങ്ങളില്‍ നിന്നും പുഴയെ സംരക്ഷിച്ച് പുഴയുടെ സൗന്ദര്യം ജനങ്ങള്‍ക്ക് ആസ്വാദിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യം. പുഴ യോരത്ത് വൈകുന്നേരങ്ങളില്‍ വിശ്രമിക്കുവാനുള്ള സൗകര്യ ങ്ങളെരുക്കുവാനും കൂട്ടായ്മ ഉദ്ദേശിക്കുന്നുണ്ട്.
കുമരംപുത്തൂര്‍ സ്വദേശിയായ വി.എം ഉണ്ണികൃഷ്ണന്‍ എന്ന കലാകാ രനാണ് ചിത്രങ്ങള്‍ വരക്കുന്നത്.സഹായികളായി രവി, റിയാസ്, സുനീര്‍ എന്നിവരുമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പെ യിന്റ്,മറ്റു അനുബന്ധ സാധനങ്ങള്‍ ജനകീയ കൂട്ടായ്മയാണ് ലഭ്യ മാക്കുന്നത്. പഞ്ചായത്തംഗം ടി.കെ ഷമീര്‍, കെ.കെ വിനോദ് കുമാര്‍ മാസ്റ്റര്‍, സിബിന്‍ ഹരിദാസ്, റഷീദ് കുമരംപുത്തൂര്‍, കുമാരന്‍ കുമരംപുത്തൂര്‍, കുട്ടിശങ്കരന്‍ മാസ്റ്റര്‍, സിദ്ദീഖ്.എം, വിനോദ്.കെ, ബാബു കെ.പി, രമേശ്.എന്‍ തുടങ്ങിയവരാണ് ജനകീയ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.