അഗളി:പുനര്‍ജനിച്ച പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്താന്‍ സ്റ്റുഡ ന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. വന നശീകരണവും മണല്‍വാരലും ഇല്ലാതാക്കിയ കൊടുങ്കരപള്ളം പുഴ യെ ജലസമൃദ്ധമാക്കാനാണ് അഗളി ജിവിഎച്ച്എസ് സ്‌കൂളിലെ എസ്പിസി അംഗങ്ങള്‍ രംഗത്തിറങ്ങിയത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിറഞ്ഞൊഴുകിയിരുന്ന ഈ പുഴ.വനനശീ കരണവും അശാസ്ത്രീയമായ കൃഷി രീതിയും പുഴയെ ഇല്ലാതാ ക്കി.പിന്നീട് മഴക്കാലത്ത് മാത്രമുള്ള നീര്‍ച്ചാലായി മാറി.ജപ്പാന്‍ സഹായത്തോടെ അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന പദ്ധതിയിലാ ണ് പുഴയ്ക്ക് ജീവന്‍ തിരിച്ചു കിട്ടിയത്.
കിഴക്കനട്ടപ്പാടിയില്‍ ഇപ്പോള്‍ വരള്‍ച്ചയുടെ നാളുകളാണ്. മനു ഷ്യനും മൃഗങ്ങള്‍ക്കും ദാഹകമറ്റാന്‍ പോലും വെള്ളത്തിന് ബു ദ്ധിമുട്ടുള്ള കാലം.ഇത് മനസ്സിലാക്കി കുട്ടികള്‍ മട്ടത്തുക്കാട് പുഴയില്‍ ചാക്കില്‍ മണ്ണ് നിറച്ച് തടയണ കെട്ടി.വാഹനങ്ങള്‍ പുഴയിലിറക്കി കഴുകരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു .തെളിനീരൊഴുകും നവകേരളം പദ്ധതിയുമായി കൈകോര്‍ ത്തായിരുന്നു പ്രവര്‍ത്തനം.
ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പര്‍ ജി.ഷാജു, വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണകുറുപ്പ് സംസാരിച്ചു.അഗളി എസ്പിസി യൂണിറ്റ് കമ്യൂണിറ്റി പോലീസ് ഓഫീസറായ സിസിലി ടീച്ചര്‍,മുന്‍ കമ്യൂണിറ്റി പോലീസ് ഓഫീസ റായ ജോസഫ് മാസ്റ്റര്‍,അദ്ധ്യാപകരായ സുമതി,സബീര്‍ ഖാന്‍, ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി.