മണ്ണാര്‍ക്കാട്:വിദ്യാഭ്യാസത്തിലെ ഫെഡറല്‍ വ്യവസ്ഥയെ പാടെ നി രാകരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്ന് കേര ളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ 43-ാം സംസ്ഥാന സമ്മേളനം ആവശ്യ പ്പെട്ടു.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കത്തിലും രൂപീക രണ പ്രക്രിയയിലും ഒളിയജണ്ടകളും അക്കാദമികവിരുദ്ധ നിലപാടു കളുമാണ് അനുവര്‍ത്തിച്ചിട്ടുള്ളത്.ചരിത്രത്തോടുള്ള അവഹേളന വും അധികാര ഘടനാ കേന്ദ്രീകരണവും ഫെഡറല്‍ വ്യവസ്ഥയുടെ നിരാകരണവും സാമൂഹ്യ നീതിയുടെ നിഷേധവുമാണ് നയത്തില്‍ പ്രതിഫലിക്കുന്നത്.തികച്ചും അശാസ്ത്രീയവും വിചിത്രവുമായ നിര്‍ ദ്ദേശങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം പിന്തുടരുന്നത്.വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പകരം വിദ്യാഭ്യാസ ഗുണനിലവാരവും അന്തസ്സും തകര്‍ക്കാനേ പുതിയ നയം ഉപകരിക്കൂ.
വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരണവും രാഷ്ട്രീയവല്‍ക്ക രണവും ഒരു പോലെ ചെറുത്തു തോല്‍പ്പിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍സമ്മേളനം പ്രതിഷേധിച്ചു. നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരവും ശമ്പളവും നല്‍കുക,സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ-ടെറ്റ് യോഗ്യതാ പരീക്ഷയില്‍ നിന്ന് ഒഴിവാക്കുക, അധ്യാപക പരിശീലനം കാര്യക്ഷമമാക്കുക തുടങ്ങിയആവശ്യങ്ങളും ഉന്ന യിച്ചു.
വി.കെ.ശ്രീകണ്ഠന്‍ എം.പി സമാപന പ്രസംഗം നടത്തി.പ്രസിഡണ്ട് കരീം പടുകുണ്ടില്‍ അധ്യക്ഷനായി.പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ.പി.എസ് പയ്യനെടം,ജനറല്‍ സെക്രട്ടറി എം.അഹമ്മദ്, പി.കെ .അസീസ്,ബഷീര്‍ ചെറിയാണ്ടി സംബന്ധിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ സലാം സംഘടനാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡണ്ടായി കരീം പടുകുണ്ടിലിനെയും(പാലക്കാട്)ജനറല്‍ സെ ക്രട്ടറിയായി എം. അഹമ്മദിനെയും(മലപ്പുറം) ട്രഷററായി ബഷീര്‍ ചെറിയാണ്ടിയെയും(കണ്ണൂര്‍) തെരഞ്ഞെടുത്തു.മറ്റു ഭാരവാഹിക ള്‍:എ.സി.അത്താവുല്ല,ഹമീദ് കൊമ്പത്ത്, യൂസഫ് ചേലപ്പള്ളി, എം. എം.ജിജുമോന്‍,ടി.പി.അബ്ദുല്‍ ഗഫൂര്‍, കെ.വി.ടി.മുസ്തഫ, സി.എം. അലി,ഐ.ഹുസൈന്‍,പി.വി ഹുസൈന്‍,പി.ടി.എം.ഷറഫുന്നിസ, റഹിം കുണ്ടൂര്‍,കെ.എം.എം.സലീം(വൈസ് പ്രസിഡണ്ടുമാര്‍), പി.കെ.അസീസ്(ഓര്‍ഗന സിങ് സെക്രട്ടറി), കെ.എം.അബ്ദുള്ള (അസോസിയേറ്റ് സെക്രട്ടറി),പി.കെ.എം.ഷഹീദ്,കല്ലൂര്‍ മുഹമ്മ ദലി,ടി. എ.നിഷാദ്,വി. എ.ഗഫൂര്‍,കെ. ടി.അമാനുല്ല, പി.എ.അക്ബര്‍ ഫൈസല്‍, ബഷീര്‍ മാണിക്കോത്ത്(സെക്രട്ടറിമാര്‍)