ചിറ്റൂര്‍: രണ്ട് തലമുറകളായി കൈവശമിരിക്കുന്ന ഭൂമിക്ക് വനാവകാ ശ നിയമപ്രകാരം ജില്ലാതല പട്ടയമേളയില്‍ ഭൂമിയുടെ രേഖ ലഭിച്ച സന്തോഷത്തിലാണ് അട്ടപ്പാടിയിലെ 183 കുടുംബങ്ങള്‍. സുബ്രഹ്മ ണ്യന്‍, രജിത, മരുതന്‍ എന്നിവര്‍ മന്ത്രിയില്‍നിന്ന് വനാവകാശ രേഖ ഏറ്റുവാങ്ങി. അട്ടപ്പാടിയിലെ ചെമ്മണ്ണൂര്‍, വെച്ചപ്പതി, കോഴിക്കൂടം ഊരു നിവാസികളായ ഒരേക്കര്‍ മുതല്‍ നാലര ഏക്കര്‍ വരെയുള്ള ഭൂമിയില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്നവര്‍ക്കാണ് ഭൂമിക്ക് അവകാശം ലഭിച്ചത്.
എണ്‍പതാം വയസില്‍ ലഭിച്ച പട്ടയം നെഞ്ചോട് ചേര്‍ത്ത് അന്നമ്മാള്‍
ജീവിച്ചുവന്ന ഒരു ഏക്കര്‍ ഭൂമിക്ക് എണ്‍പതാം വയസില്‍ ലഭിച്ച പട്ട യം നെഞ്ചോട് ചേര്‍ക്കുകയാണ് ഒഴലപ്പതി സ്വദേശി അന്നമ്മാള്‍. ജില്ലാ തല പട്ടയമേളയില്‍ കുടുംബാഗങ്ങളോടൊപ്പം എത്തിയാണ് അന്നമ്മാള്‍ മന്ത്രിയില്‍നിന്ന് രേഖ ഏറ്റുവാങ്ങിയത്. ഭൂമി പതിവ് പട്ടയമാണ് അന്നമ്മാളിന് ലഭിച്ചത്.
സര്‍ക്കാരിന് നന്ദി പറഞ്ഞ് നാടന്‍പാട്ട് കലാകാരന്‍ പ്രണവം ശശി
മുത്തശ്ശന്റെ കാലം മുതല്‍ കുടുംബത്തിന്റെ കൈവശമിരുന്ന പതിനാല് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതിനു സര്‍ക്കാരിന് നന്ദി പറയുകയാണ് നാടന്‍പാട്ട് കലാകാരനായ പ്രണവം ശശി. പുതുശ്ശേരി കൊളയക്കോട് സ്വദേശിയായ പ്രണവംശശിക്ക് ജില്ലാതല പട്ടയമേ ളയില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ പ്രകാരമുള്ള പട്ടയമാണ് ലഭിച്ചത്.
ചിറ്റൂരില്‍ തിങ്കളാഴ്ച നടന്ന പാലക്കാട് ജില്ലാതല പട്ടയമേളയില്‍ ആ കെ 6226 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതില്‍ 5102 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളാണ്. കെ.എസ്.ടി പട്ടയം (7) , ലക്ഷംവീട് പട്ടയം/ നാല് സെന്റ് പട്ടയം(721),ഭൂമി പതിവ് പട്ടയം(144), മിച്ചഭൂമി പട്ടയം(69), വനാവകാശ രേഖ (183) എന്നിങ്ങനെ വിവിധ ഇനങ്ങളി ലായാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്.