അഗളി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളു ടെ പോഷകഹാര കുറവ് സ്വാഭാവികമായ രീതിയില്‍ ചെറുക്കുന്ന തിനായി മധുരക്കിഴങ്ങ് കൃഷി പദ്ധതി.തിരുവനന്തപുരം ഐസിഎ ആര്‍ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം കാര്‍ഷിക സര്‍വ്വ ക ലാശാലയുടെ കീഴിലുള്ള പട്ടാമ്പി പ്രാദേശി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ റെയിന്‍ബോ ഡയറ്റ് പ്രചരണം തുടങ്ങി.
കുട്ടികളുടെ പോഷകാഹാരകുറവ് ഇല്ലാതാക്കുന്ന ഓറഞ്ച്,പര്‍പ്പിള്‍ നിറങ്ങളിലുള്ള മധുരക്കിഴങ്ങ് ആദിവാസി മേഖലയില്‍ കൃഷി ചെ യ്ത് അവതരിപ്പിക്കും.ജീവകം എ,ആന്തോസിയാനിന്‍ എന്നിവ നിറ ഞ്ഞ പര്‍പ്പിള്‍ മധുരക്കിഴങ്ങ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയു കയോ വളര്‍ച്ചയ്ക്ക് കാലതാമസം വരുത്തുകയോ ചെയ്യുമെന്ന് അധി കൃതര്‍ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ 25 കര്‍ഷകരുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം നടന്നു.ഭൂ സോന (ഓറഞ്ച്), കൃഷ്ണ (പര്‍പ്പിള്‍) എന്നീ കിഴങ്ങുകള്‍ പരിചയപ്പെടുത്തി.കുട്ടികളെ ആകര്‍ഷിക്കാന്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും ജീവകം ‘എ’യാല്‍ സമ്പുഷ്ടമായ പര്‍പ്പിള്‍ പാസ്ത,ഓറഞ്ച്,മധുരക്കിഴങ്ങില്‍ നിന്നുണ്ടാക്കി യ ചിപ്‌സ് എന്നിവയും പരിചയപ്പെടുത്തി.
ഐസിഎആര്‍ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സേതുരാമന്‍ ശിവകുമാര്‍,പട്ടാമ്പി ഗവേഷണ കേ ന്ദ്രത്തിലെ പ്രൊഫ.ബി.ഷണ്‍മുഖ സുന്ദരം,കര്‍ഷക സംഘാടകന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.