ചിറ്റൂര്‍: യുണിക്ക് തണ്ടപ്പേര്‍ സിസ്റ്റം മെയ് 16 മുതല്‍ ആരംഭിക്കുമെ ന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. ഇതോടെ രാ ജ്യത്ത് ആദ്യമായി യുണിക്ക് തണ്ടപ്പേര്‍ സിസ്റ്റം നടപ്പാക്കുന്ന സംസ്ഥാ നമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി, എ ല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട നുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി.

ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവന്‍ തണ്ടപ്പേരുകളും ആധാറു മായി ലിങ്ക് ചെയ്യുന്നതോടെ പല തണ്ടപ്പേരുകളില്‍ അനധികൃത മായി ഭൂമി കൈവശം സൂക്ഷിക്കുന്നവരെ കണ്ടെത്താന്‍ കഴിയും. ഇത്തരം അനധികൃതമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു ഭൂരഹിത രായവര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിനും രേഖ ഇല്ലാത്തവര്‍ക്ക് രേഖ നല്‍കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പാലക്കാട് ജില്ലയെ ഇ – ഡിസ്ട്രിക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തിന് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്ര മം ആവശ്യമാണെന്നും മന്ത്രി ചൂണ്ടികാണിച്ചു. വില്ലേജുകളില്‍ ജന കീയ സമിതികള്‍ രൂപവത്കരിക്കാനും റവന്യൂ വകുപ്പിനെ കൂടുത ല്‍ ജനാധിപത്യവല്‍ക്കരിക്കാനും നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

2022-23 വര്‍ഷത്തില്‍ മലയോര, ആദിവാസി മേഖലയിലെ മുഴുവന്‍ പേര്‍ക്കും അര്‍ഹമായ ഭൂമിയുടെ പട്ടയം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട് . വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ഭൂ മിപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സെറ്റില്‍മെന്റ് ആക്ട് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്‍പു നല്‍കിയ 1070 പട്ടയങ്ങള്‍ ഉള്‍പ്പെടെ 7296 പട്ടയങ്ങ ളാണ് ജില്ലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ സങ്കീര്‍ണമായ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിരന്തര ഇടപെടലുകള്‍ നടത്തുന്ന ജില്ലാകലക്ടറെ മന്ത്രി അഭിനന്ദിച്ചു.ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയ മേളയില്‍ വൈദ്യുതി വ കുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കാലങ്ങളായി ജീവി ച്ചു വരുന്ന ഭൂമിക്ക് സ്വന്തമായി രേഖ ലഭിക്കുന്നവരുടെ സന്തോഷം നേരിട്ട് കാണാന്‍ കഴിയുന്നത് ജനപ്രതിനിധി എന്ന നിലയില്‍ സംതൃ പ്തിനല്‍കുന്നുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.എം.എല്‍.എമാരായ കെ. ബാബു, കെ .പ്രേംകുമാര്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി. എം.കെ. മണികണ്ഠന്‍, ചിറ്റൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍. കവിത, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി രഘുനാഥ്, എ.ഡി.എം.കെ മണികണ്ഠന്‍, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളാ യ, ടി.സിദ്ധാര്‍ത്ഥന്‍, കെ.ആര്‍. ഗോപിനാഥ്, തുടങ്ങിയവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!