അലനല്ലൂര്‍: മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് അലനല്ലൂര്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു.പി.വിഭാഗം എ സ്ആര്‍.ജി.യുടെ നേതൃത്വത്തില്‍ യു.എസ്.എസ്. പരിശീലനം ആ രംഭിച്ചു.പ്രധാനാധ്യാപിക ടി.കെ.കുന്‍സു ഉദ്ഘാടനം ചെയ്തു. യു. പി.വിഭാഗം എസ്.ആര്‍.ജി. കണ്‍വീനര്‍ പി.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.യു.എസ്.എസ്. കോച്ചിംഗ് കണ്‍വീനര്‍ പി.ദിലീപ്, അധ്യാ പകരായ സി.ബഷീര്‍, കെ.യൂനസ് സലീം എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ അധ്യാപകര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും .കോച്ചിംഗിന്റെ ഭാഗമായി മാതൃകാ പരീക്ഷകളും സംഘടിപ്പിക്കും.