തച്ചമ്പാറ: ദേശബന്ധു സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ജന കീയ പങ്കാളിത്തത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ ആരംഭിച്ച സ്‌പോ ര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനം വികെ ശ്രീകണ്ഠന്‍ എം.പി നിര്‍വ ഹിച്ചു.
ഫുട്‌ബോള്‍ ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ടെന്നീസ്, ത്രോ ബോള്‍,ഡ്രോപ്പ് റോ ബോള്‍,സ്‌കേറ്റിംഗ് തുടങ്ങി പത്തോളം ഗെയിമുകളില്‍ ഇവിടെ പരിശീലനം നേടാന്‍ കഴിയും. ശാരീരിക ശേഷി മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിവികാസത്തിനും വ്യക്തിത്വ രൂപവല്‍ക്കരണത്തിനും കായി കപരിശീലനം പ്രയോജനപ്പെടുത്താനാവും.കലാകായിക പഠന-പാഠ്യേതര രംഗത്ത് പാലക്കാട്ജില്ലയുടെ സ്ഥാനം മികച്ചതാണ്. വിവി ധ തരത്തിലുള്ള സ്‌പോര്‍ട്‌സ് പരിശീലനത്തിലൂടെ കായിക രംഗത്ത് മികച്ച മുന്നേറ്റം കുറിക്കാന്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെ കഴിയു മെന്ന് എംപി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനാ യി.സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍ പദ്ധതി വിശദീകരണം നട ത്തി.വാര്‍ഡ് മെമ്പര്‍ ബിന്ദു കുഞ്ഞിരാമന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വി.പി. ജയരാജന്‍ മുന്‍ പ്രധാന അധ്യാപകരായ എം. എന്‍ രാമകൃഷ്ണപിള്ള,സി.നളിനി,പ്രധാനാധ്യാപകന്‍ ബെന്നി ജോസ്. കെ,എ.വി ബ്രൈറ്റി, പി.എം.ബള്‍ക്കിസ് തുടങ്ങിയവര്‍ സംസാരിച്ചു.