മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ സര്‍ഗമിത്ര സമ്മ ര്‍ ക്യാമ്പ് തുടങ്ങി.നഗരപരിധിയിലുള്ള വിവിധ പ്രൈമറി വിദ്യാലയ ങ്ങളിലെ കുട്ടികള്‍ക്കാണ് ക്യാമ്പില്‍ സംഘടിപ്പിക്കുന്നത്. ആദ്യദിന ത്തില്‍ ശാസ്ത്രം നിത്യജീവിതത്തില്‍, ഈസി ഇംഗ്ലീഷ് എന്നീ സെഷ നുകള്‍ യഥാക്രമം സി.ടി. സുരേന്ദ്രന്‍, ഡോ. എസ് രാമചന്ദ്രന്‍ എന്നിവ ര്‍ ക്ലാസെടുത്തു. അടുത്ത ദിവസങ്ങളില്‍ കെ.കെ വിനോദ് കുമാര്‍, കലാമണ്ഡലം അനീഷ്, എംഎന്‍ കൃഷ്ണകുമാര്‍, യോഗാചാര്യ ജിഷ സന്തോഷ് എന്നിവര്‍ കുട്ടിയുടെ പഠനത്തില്‍ രക്ഷിതാവിന്റെ പങ്ക്, കലാപൊലിക, രസപ്രദം ഈ ഗണിതപഠനം, ആരോഗ്യം സര്‍വ്വധനാ ല്‍ പ്രധാനം എന്നീ സെഷനുകള്‍ നയിക്കും. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സിപി. പുഷ്പാനന്ദ് അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ. റജീ, പിടിഎ പ്രസിഡന്റ് കെ.അബ്ദുല്‍ അമീര്‍, പ്രധാനാധ്യാപിക എം. ഷഹനാസ്, പി.മനോജ് ചന്ദ്രന്‍, ജിഎന്‍ ഹരിദാസ്, പി.കെ ആശ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!