മണ്ണാര്‍ക്കാട്: സുതാര്യവും ലളിതവുമായി ഇടപാടുകളിലൂടെ സാ ധാരണക്കാര്‍ക്ക് ആശ്വാസവും ആശ്രയവുമായി മാറിയ മണ്ണാര്‍ക്കാട് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി മണ്ണാര്‍ക്കാടും ശ്രീകൃഷ്ണപുരത്തും അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ എന്ന പേരില്‍ പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതായി മാനേജര്‍ പി.കെ അജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെയ് നാലു മുതലാണ് ഇരു ബ്രാഞ്ചുകളും പ്രവര്‍ത്തനമാരംഭിക്കു ക.ഒരു ഗ്രാം സ്വര്‍ണത്തിന് 5000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധ തി,ഗ്രാമ പ്രദേശത്തെ വനിതാ കൂട്ടായ്മകള്‍ക്ക് കൈത്താങ്ങായി മഹിളാ ജ്യോതി മൈക്രോഫിനാന്‍സ് സ്‌കീം,കാര്‍ഷിക സബ്‌സി ഡിയോടു കൂടിയുള്ള സ്വര്‍ണ വായ്പ തുടങ്ങിയ നിരവധി വായ്പാ പദ്ധതികള്‍ പുതിയ ബ്രാഞ്ചുകളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ മണ്ണാര്‍ക്കാട് നഗരത്തില്‍ ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന അര്‍ബ ണ്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ ശ്രീകൃഷ്ണപുരം ബ്രാഞ്ച് മെയ് നാലി ന് രാവിലെ 9 മണിക്ക് ഒറ്റപ്പാലം എംഎല്‍എ കെ.പ്രേംകുമാര്‍ ഉദ്ഘാ ടനം ചെയ്യും.സിപിഐ സംസ്ഥാന സമിതി അംഗം കെ.പി.സുരേഷ് രാജ് മുഖ്യാതിഥിയായിരിക്കും.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജി ക,ഗ്രാമ പഞ്ചായത്ത് അംഗം എം.കെ പ്രദീപ്,വിവിധ രാഷ്ട്രീയ ക ക്ഷി നേതാക്കളായ മധു,രാമകൃഷ്ണന്‍,നിഷാദ് എന്നിവര്‍ സംബന്ധി ക്കും.
വൈകീട്ട് 3.30നാണ് ആശുപത്രിപ്പടിയില്‍ ആരംഭിക്കുന്ന മണ്ണാര്‍ ക്കാട്ടെ രണ്ടാമത് ബ്രാഞ്ചിന്റെ ഉദ്ഘാടനം.നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത മുഖ്യാതിഥിയായിരിക്കും.നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന്‍,കൗണ്‍സിലര്‍മാരായ വി.അ മുദ,ഇബ്രാഹിം,കെ.മന്‍സൂര്‍,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളാ യ കെ.സി റിയാസുദ്ദീന്‍,ബി മനോജ്,ഗിരീഷ് ഗുപ്ത,സമദ്,വ്യാപാരി സംഘടനാ നേതാവ് രമേഷ് പൂര്‍ണ്ണിമ,സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു,വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത് എന്നിവര്‍ സംബന്ധിക്കുമെന്ന് അജിത്ത് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ലോണ്‍സ് ഹെഡ് കെ.ആര്‍ ദീപക്ക്, ബിഡിഎം മനോജ് ചെറുനെല്ലി, പി.കെ.അഭിലാഷ്, കെ.അജിത, സുബീഷ് കുമാര്‍,നിമിത തുടങ്ങിയവര്‍ സംബന്ധിച്ചു.