മണ്ണാര്‍ക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ മണ്ണാര്‍ക്കാട് നഗരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രവര്‍ ത്തിച്ചു വരുന്ന അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഈ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 22 പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനാണ് ല ക്ഷ്യം വെയ്ക്കുന്നതെന്ന് മാനേജര്‍ പി.കെ അജിത്ത് വാര്‍ത്താ സ മ്മേളനത്തില്‍ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട പത്തോളം ബ്രാഞ്ചുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌റ്റോറുകളും തുറക്കും.സൊസൈറ്റി ഓഹരി ഉടമകള്‍ക്ക് പ്രിവി ലേജ് കാര്‍ഡ് മുഖാന്തിരം നിത്യോപയോഗ സാധനങ്ങള്‍ക്ക് ഡിസ് കൗണ്ട് അനുവദിക്കും.മൈക്രോ ഫിനാന്‍സ് അംഗങ്ങള്‍ക്ക് നിത്യോ പയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും.വിവിധ ക്ഷേമ പദ്ധതികളും നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി അജിത്ത് അറിയിച്ചു.
മണ്ണാര്‍ക്കാട് നഗരസഭയിലും ശ്രീകൃഷ്ണപുരം പഞ്ചായത്തിലും 60 വയസ്സിന് മുകളില്‍ പ്രായമായ ആശ്രിതരില്ലാത്ത വിധവകളായ അമ്മമാര്‍ക്കായി സൗജന്യ പ്രതിമാസ ക്ഷേമ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.ആയിരം രൂപ വരെയാണ് പെന്‍ഷനായി നല്‍കു ക.വാര്‍ഡ് കൗണ്‍സിലര്‍,വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുമായി കൂടിയാലോചന നടത്തിയാണ് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയെന്നും നഗരസഭയിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുകയെന്നും അജിത്ത് പറഞ്ഞു.
വനിതാ കൂട്ടായ്മകള്‍,കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് സം രഭങ്ങള്‍ ആരംഭിക്കാന്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പി ച്ചാല്‍ സാമ്പത്തിക പിന്തണ നല്‍കുമെന്നും അജിത്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ലോണ്‍സ് ഹെഡ് കെ.ആര്‍ ദീപക്ക്, ബിഡിഎം മനോജ് ചെറുനെല്ലി, പി.കെ.അഭിലാഷ്, കെ.അജിത, സുബീഷ് കുമാര്‍,നിമിത തുടങ്ങിയവര്‍ സംബന്ധിച്ചു.