അഗളി : അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ വരുമാനദായക പദ്ധതിയായ കാര്‍ത്തുമ്പി കുട നിര്‍മ്മാണം ഏഴ് വര്‍ഷം പൂര്‍ത്തിയാ ക്കി. 2014ലാണ് ആദിവാസി കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കാര്‍തുമ്പി കുട നിര്‍മ്മാണ യൂണിറ്റ് ആരംഭി ച്ചത്. ഇതുവഴി മുന്നൂറോളം ആദിവാസി സ്ത്രീകള്‍ക്ക് കുട നിര്‍മ്മാ ണത്തില്‍ പരിശീലനം നല്‍കി. 42 ലക്ഷം രൂപ വേതന ഇനത്തില്‍ ബാങ്ക് അക്കൗണ്ടിലൂടെ ആദിവാസി സ്ത്രീകളിലേക്ക് എത്തിക്കു വാന്‍ പദ്ധതിക്കായി.
കൊച്ചിന്‍ റിഫൈനറി ലിമിറ്റഡ്, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, ട്രഫെഡ്, അഗളി ഗ്രാമ പഞ്ചായത്ത്, വിവിധ സാമൂഹിക – സാംസ് കാരിക സംഘടനകള്‍, വ്യക്തികള്‍, എംഎല്‍എമാര്‍, പീസ് കളക്ടീവ് എന്നിവരാണ് കാര്‍തുമ്പി പദ്ധതിക്ക് കൈത്താങ്ങായത്. 2018ലെ സ്ത്രീ ശാക്തീകരണത്തിനുള്ള അമ്മ ഫൗണ്ടേഷന്‍ അവാര്‍ഡ് കാര്‍ ത്തുമ്പി കുടകള്‍ക്ക് ലഭിച്ചിരുന്നു. ഈ വര്‍ഷം ഇരുപതിനായിരത്തോ ളം കുടകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പി ന്റെ സാമ്പത്തിക സഹായവും കാര്‍ത്തുമ്പിക്കുണ്ട്.
എട്ടാം വാര്‍ഷികവും 2022ലെ കുട നിര്‍മ്മാണ ഉദ്ഘാടനവും അഗളി കാര്‍ത്തുമ്പി കുട നിര്‍മ്മാണ യൂണിറ്റില്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അംബിക ലക്ഷ്മണന്‍ നിര്‍വഹിച്ചു.”തമ്പ്’ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷനായി. ഐറ്റിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീ സര്‍ അയ്യപ്പന്‍, കെ എ രാമു, കെ എന്‍ രമേശ്, ലക്ഷ്മി ഉണ്ണികൃഷ്ണന്‍, രേവതി, ബി ഉദയകുമാര്‍, ബിന്ദു, ശ്രീദേവി, പുഷ്പ, മീനു എന്നിവര്‍ സംസാരിച്ചു.