പാലക്കാട്: ഗ്രീന്‍ എനര്‍ജി വേണ്ടവര്‍ക്കും കൂടുതല്‍ വൈദ്യുതി ഉപ യോഗമുള്ളവര്‍ക്കും ദ്വൈമാസത്തില്‍ 1500 രൂപയില്‍ കൂടുതല്‍ വൈദ്യുതി ബില്‍ വരുന്നവര്‍, ഇ-വെഹിക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കു ന്നവര്‍ക്ക് സോളാര്‍ പദ്ധതി ഏറ്റവും അനുയോജ്യം. മൂന്ന് കിലോ വാട്ട് വരെയുള്ള പുറപ്പുറ സോളാറിന് 40 ശതമാനവും, 4 മുതല്‍ 10 കിലോ വാട്ട് വരെ 20 ശതമാനം സബ്‌സിഡി സ്‌കീമുകളാണ് കെ.എസ്.ഇ.ബി ഫേസ്-2 മോഡല്‍-2 ല്‍ സര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കി വരുന്നത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോ ടനുബന്ധിച്ച് നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയു ടെ ഭാഗമായി മൂന്നാം ദിനത്തില്‍ ‘സംസ്ഥാന സര്‍ക്കാരിന്റെ സോളാ ര്‍ പദ്ധതികള്‍, ഇലക്ട്രിക് വാഹന ചാര്‍ജിങ്’ എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി.എല്‍ കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചി നീയര്‍ അബ്ദുള്‍ നാസര്‍ നയിച്ച സെമിനാറിലാണ് ജനോപകാരപ്രദമാ യ വിവരങ്ങള്‍ അവതരിപ്പിച്ചത്.

സൗരോര്‍ജ്ജ പാനലുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് സൂര്യ താപത്തില്‍ നിന്നല്ല സൂര്യപ്രകാശത്തില്‍ നിന്നാണ്, സൗരോര്‍ജ്ജ പാനലുകളിലുടെ സംഭരിക്കപ്പെടുന്ന വൈദ്യുതി നെറ്റ് മീറ്റര്‍ ഉപ യോഗിച്ച് ഇംപോര്‍ട്ട്-എക്‌സ്‌പോര്‍ട്ട് കണക്ക് അറിയാനാകും, പാന ലിനും ഇന്‍വര്‍ട്ടറിനും ഇടിമിന്നല്‍ ഒഴികെയുള്ള ആഘാതങ്ങള്‍ ഒന്നും തന്നെ ബാധിക്കുന്നില്ല തുടങ്ങി സോളാര്‍ പാനല്‍ ഘടിപ്പി ക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ലളിതമായ രീ തിയില്‍ അവതരണം നടത്തി. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗ ശേഷം ആവശ്യമായവര്‍ക്ക് നല്‍കാനും അധികമായി വരുന്ന വൈദ്യുതി യൂണിറ്റ് ബാങ്കില്‍ ശേഖരിച്ച് വരും മാസങ്ങളില്‍ ഉപയോഗിക്കാനും കഴിയും.

ഒക്ടോബര്‍-സെപ്തംബര്‍ മാസങ്ങളിലാണ് യൂണിറ്റ് ബാങ്കിങ് കണ ക്കാക്കുന്നത്. സെപ്തംബര്‍ മാസം ബാങ്ക് ചെയ്ത വൈദ്യുതി യൂണിറ്റിന് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ ബാങ്ക് വഴി അ ക്കൗണ്ടിലേക്ക് പണമായി ഉടമസ്ഥന് ലഭിക്കുന്നതിനുള്ള സൗകര്യ വുമുണ്ട്. കണ്‍സ്യൂമറുടെ അതേ വിലാസത്തിലുള്ള അഞ്ച് നമ്പറു കളിലേക്കും ബാങ്ക് ചെയ്ത വൈദ്യുതി നല്‍കാനും കഴിയും. സെമി നാറില്‍ കെ.എസ്.ഇ.ബിയുടെ ഇ-കിരണ്‍ പോര്‍ട്ടല്‍ കണ്‍സ്യൂമര്‍ നമ്പര്‍ ഉപയോഗിച്ച് വീടുകളിലും മറ്റും സോളാര്‍ പാനല്‍ ഘടിപ്പിക്കു ന്നതിന് രജിസ്റ്റര്‍ ചെയ്യേണ്ട രീതിയും പരിചയപ്പെടുത്തി.

സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കികെ.എസ്.ഇ.ബിപോര്‍ട്ടല്‍

ഉപഭോക്താവിന് വൈദ്യുതി ബില്‍ അടയ്ക്കുന്നതിനും നഷ്ടപ്പെട്ട ബില്‍ ലഭിക്കുന്നതിനും മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിനും പരാതികള്‍ നല്‍കുന്നതിനും കെ.എസ്.ഇ.ബി ഓഫീസുകളിലെത്തി വരി നിന്ന് കഷ്ടപ്പെടുകയോ കാത്തുനില്‍ക്കുകയോ വേണ്ട. മറിച്ച് ഒറ്റ ക്ലിക്കില്‍ തന്നെ സേവനങ്ങള്‍www.kseb.inല്‍ എളുപ്പത്തില്‍ ലഭ്യമാകും. കെ. എസ്.ഇ.ബി പോര്‍ട്ടല്‍ വഴി ലഭ്യമാകുന്ന സേനങ്ങളും വിവരങ്ങളും സംബന്ധിച്ച് ‘വൈദ്യുതി ബില്ലടക്കല്‍, വിഷയത്തില്‍ ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍, അപേക്ഷ മറ്റനുബന്ധ സൗകര്യങ്ങള്‍ എളുപ്പ ത്തില്‍ ഏങ്ങനെ ചെയ്യാം’ എന്നവിഷയത്തില്‍ കെ.എസ്.ഇ.ബി ലിറ്റി ഗേഷന്‍ ആന്‍ഡ് ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ എന്‍.വിപി ന്‍ അവതരിപ്പിച്ച സെമിനാറിലാണ് പ്രസ്തുത വിവരങ്ങള്‍ പൊതുജന ങ്ങള്‍ക്ക് ലഭ്യമാക്കിയത്. കെ.എസ്.ഇ.ബിയുടെ 1912 കണ്‍സ്യൂമര്‍ കെയറില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകും. കെ.എസ്.ഇ.ബി പോര്‍ട്ടലില്‍ ക്വിക്ക് പേ, പുതിയ കണക്ഷന്‍, പരാതി രജിസ്‌ട്രേഷന്‍, ഫോണ്‍ നമ്പര്‍ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ ലഭ്യമാകും. കണ്‍സ്യൂമര്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ബന്ധമായും ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം.

ക്വിക്ക് പേ ബില്ലടക്കല്‍ ഇങ്ങനെ:

കെ.എസ്.ഇ.ബി പോര്‍ട്ടലില്‍ ക്വിക്ക് പേ ക്ലിക്ക് ചെയ്യുക

13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കുക

മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക

തുടര്‍ന്ന് വരുന്ന കാപ്ച കോഡ് നല്‍കുക

സ്‌ക്രീനില്‍ നിങ്ങളുടെ വൈദ്യുതി ബില്‍ കാണും

മേയ്ക്ക് പേയ്‌മെന്റ് ക്ലിക്ക് ചെയ്യുക

ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് മുഖേന ബില്‍ അടക്കാം.

ഇന്റര്‍നെറ്റ് ബാങ്കിങില്‍ ഡയറക്ട് ബാങ്കിങ്, അദര്‍ ബാങ്കിങ്, യു. പി.ഐ(ഭീം, ആമസോണ്‍ പേ, ജി-പേ, പേടിഎം, ഫോണ്‍ പേ) എന്നിവ വഴി ബില്‍ അടക്കാവുന്നതാണ്. സെമിനാറില്‍ കെ.എസ്.ഇ.ബി പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍, കെ.എസ്.ഇ.ബി വാതില്‍പ്പടി സേവ നങ്ങള്‍, വഴിവിളക്കുകള്‍, ട്രാന്‍സ്‌ഫോര്‍മര്‍, പവര്‍കട്ട്, വോള്‍ട്ടേ ജില്ലായ്മ, ബില്ലിങ്, മീറ്റര്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ നല്‍കുന്ന രീതികളും സെമിനാറില്‍ ഘട്ടങ്ങളായി വിവരിച്ചു നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!