പാലക്കാട്: എല്ലാ വീടുകളിലും എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്ക ര്‍(ഇ. എല്‍. സി. ബി ) സ്ഥാപിക്കണം ഇത് വീട്ടുകാരുടെയും വൈദ്യു ത ഉപകരണങ്ങളുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെ ന്ന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നടന്ന സെമിനാര്‍. വൈദ്യുത ശോഷണം സംഭവിക്കുകയാണെങ്കില്‍ ഇ.എല്‍.സി.ബി ട്രിപ്പ് ആകുന്നു ഇതിലൂടെ വലിയൊരു പരിധിവരെ നമ്മുടെ വീട്ടുപ കരണങ്ങളും വീട്ടുകാരെയും സംരക്ഷിക്കാം.വൈദ്യുത അപകടങ്ങ ള്‍ക്ക് കാരണം വൈദ്യുതിയെക്കുറിച്ച് ശരിയായ അറിവില്ലായ്മയാണ്.
ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വൈദ്യുത കമ്പികളില്‍നിന്നും വൈദ്യുതോപകരണങ്ങളില്‍ നി ന്നും ഷോക്കേറ്റ് അനവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്.വൈദ്യുത കമ്പികളിലേക്കുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുക,ഇരുമ്പ് തോട്ടികള്‍ ഉപയോഗിക്കാതിരിക്കു ക,കെ.എസ്.ഇ. ബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ വേലിയിലോ വൈദ്യുത കാലുകളിലോ തൊടാതിരിക്കുക.
വീടുകളിലെ സുരക്ഷ
ഇ.എല്‍.സി.ബി സ്ഥാപിക്കുന്നതിലൂടെ ഒരുപരിധിവരെ വീടുകളി ലെ വൈദ്യുതിയിലൂടെയുള്ള തീപിടുത്തം തടയാം.ഇത്തരത്തില്‍ തീപ്പിടുത്തം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ മെയിന്‍ സ്വിച്ച് ഓഫ് ആക്കുക. ഒരിക്കലും തീ വെള്ളം ഉപയോഗിച്ച് അണക്കാതിരിക്കുക. കെമിക്കല്‍സ് ഉണങ്ങിയ മണല്‍ എന്നിവ ഉപയോഗിച്ച് തീ അണ യ്ക്കാന്‍ ശ്രമിക്കാം. മാസത്തിലൊരിക്കല്‍ ഇ.എല്‍.സി. ബി പ്രവര്‍ ത്തനക്ഷമം ആണോ എന്ന് പരിശോധിക്കുക.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗ ണ്ടില്‍ നടക്കുന്ന മേളയിലെ സെമിനാര്‍ സെഷനില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സേവനങ്ങള്‍ വൈദ്യുതാഘാതത്തില്‍ നിന്നുള്ള സംരക്ഷണം എന്നീ വിഷയങ്ങളെക്കുറിച്ച് അസിസ്റ്റന്റ് ഇലക്ട്രി ക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ പി. നൗഫല്‍, ദിനേഷ്ദാസ്.ബി സംസാ രിച്ചു.