പാലക്കാട്:എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ മൃഗസംര ക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പ്രദര്‍ശന നഗരയില്‍ കൂറ്റന്‍പോത്ത് കാഴ്ചക്കാര്‍ക്ക് കൗതുകമാവുന്നു.പഞ്ചാബില്‍ നിന്നു മെത്തിച്ച നീലിരവി ഇനത്തില്‍പെട്ട് കൂറ്റന്‍ പോത്താണ് കാഴ്ച്ചക്കാ രെ ആകര്‍ഷിക്കുന്നത്.പോത്തിന് മുന്നില്‍ നിന്നും ഫോട്ടോയെടു ക്കാന്‍ ആളുകളുടെ തിരക്കാണ്.ഔഷധ ഗുണമുള്ള പാല്‍ ഉല്‍പാദി പ്പിക്കുന്ന ഗീര്‍, സഹിവാള്‍, ഇനങ്ങളും ഹോമം, പൂജ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന കൃഷ്ണ, വലിപ്പത്തില്‍ കുഞ്ഞനായ കപില ഇനവും പ്രദര്‍ശനത്തിലുണ്ടായിരുന്നു.വ്യത്യസ്തയിനം പശുക്കള്‍, ആടുകള്‍, പൂച്ചകള്‍, പട്ടികള്‍, പക്ഷികള്‍,ആന എന്നിവയുടെ പ്രദര്‍ശനമാണ് ഓരോ ദിവസവും ഒരുക്കിയിട്ടുള്ളത്.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോ ടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആ ഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ മെയ് 04 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം നടക്കുന്നത്. ദിവ സവും വൈകിട്ട് നാല് മുതല്‍ 8 വരെയാണ് മൃഗങ്ങളുടേയും പക്ഷികളുടേയും പ്രദര്‍ശനം.മെയ് ഒന്നിന് പട്ടികള്‍, മെയ് രണ്ടിന് പൂച്ചകള്‍, മെയ് മൂന്നിന് ആന എന്നിങ്ങനെയാണ് പ്രദര്‍ശനത്തിന് ഒരുക്കുന്നത്. റോട്ട് വീലര്‍, പിഗ് ബുള്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, പഗ്ഗ്, ലാബര്‍ഡോഗ് ഇനങ്ങളിലുള്ള നായകളും സയാമീസ് ക്യാറ്റ്, പേ ര്‍ഷ്യന്‍ ക്യാറ്റ് ഇനങ്ങളിലുള്ള പൂച്ചകളും മേളയിലെത്തും.മെയ് മൂന്നിന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആനപ്പുറത്ത് കയറാനും അവസരം ഒരുക്കുന്നുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും പരി പാലനം, ഭക്ഷണ രീതി, വിപണനം, രോഗങ്ങള്‍, കൗതുകകരമായ വിവരങ്ങള്‍ വിദഗ്ധരായ ഡോക്ടര്‍മാരോട് ചോദിച്ചറിയാനും സ്റ്റാളില്‍ അവസരമുണ്ട്.
