തിരുവനന്തപുരം: മെയ് 1 – ലോക തൊഴിലാളി പ്രസ്ഥാനങ്ങളെ ഒന്നാ കെ ആവേശഭരിതമാക്കുന്ന സുപ്രധാന ദിനം. മെയ്ദിനാചരണത്തി ലേക്കു നയിച്ച ചിക്കാഗോയിലെ തൊഴിലാളി പ്രക്ഷോഭവും രക്ത സാക്ഷിത്വവുമൊക്കെ ഉജ്വല ഓർമ. ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും തൊഴിലാളികൾ വലിയ വെല്ലുവിളികളെ നേരിടുന്ന ഘട്ടമാണ്. വരാനിരിക്കുന്നത് വലിയ പോരാട്ടങ്ങളുടെ നാളുകൾ ആണെന്നത് തീർച്ച. എന്നാൽ കർഷക പ്രക്ഷോഭം പോലുള്ളവ ഏ റെ പ്രതീക്ഷകൾ നൽകുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട നിയമനി ർമാണങ്ങളിൽ ഒന്നാണ് തൊഴിൽ മേഖലയിൽ പുതുതായി വന്നിട്ടു ള്ള ലേബർ കോഡുകൾ. ഈ ലേബർ കോഡുകളിൽ വിവിധതര ത്തിലുള്ള ആശങ്കകൾ ഉണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കി യതാണ്. ലേബർ കോഡുകൾ ഏതുരീതിയിൽ തൊഴിൽമേഖലയെ ബാധിക്കും എന്നതിനെ സംബന്ധിച്ച് സമഗ്രമായ ചർച്ചയും വിശകല നവും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് തൊഴിലാളിക ളെ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോകൂ.സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിൽ അന്ത രീക്ഷം നിലനിൽക്കാനുള്ള പ്രവർത്തനങ്ങൾ ആണ് ഈ സർക്കാർ നടത്തിവരുന്നത്. തൊഴിലാളികളെ മോശമായി ചിത്രീകരിക്കാനും പൊതുജനമധ്യത്തിൽ അവഹേളിക്കാനും ഒരു സംഘം ആളുകൾ എപ്പോഴും ഉണ്ടെന്ന് നാം കാണാതിരുന്നുകൂടാ. ആ ജാഗ്രത എല്ലായി പ്പോഴും തൊഴിലാളികൾക്ക് ഉണ്ടാവണം. എല്ലാവർക്കും മെയ് ദിന ആശംസകൾ.