അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാ മ്പ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത് അധ്യക്ഷയായി.ബ്ലോക്ക് മെമ്പര്‍ വി. അബ്ദുള്‍ സലീം സംസാരിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.സി.പി റാബിയ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.നാരായണന് നന്ദിയും പറഞ്ഞു.
മണ്ണാര്‍ക്കാട് ജിഎംയുപി സ്കൂളില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചാ യത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കം മഞ്ചാ ടിക്കല്‍ ഉദ്ഘാടനം ചെയ്തു.പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഉഷ അധ്യ ക്ഷയായി.കൗണ്‍സിലര്‍ മിഥുന് സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉമ്മര്‍ നന്ദിയും പറഞ്ഞു.വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു.
