മണ്ണാര്‍ക്കാട്: നഗരസഭയില്‍ ഒന്നാംവാര്ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫ്. സ്ഥാനാര്‍ഥിയായ ഫിറോസ് ഖാന് ആകെ ലഭിച്ച ഏക വോട്ട് താനാണ് പോള്‍ ചെയ്തതെന്ന് കുന്തിപ്പുഴ സ്വദേശി ഹനീഫ പറഞ്ഞു.ജനകീയ മതേതര മുന്നണി നേതാക്ക ള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് ഹനീഫ ഇക്കാര്യം അറിയി ച്ചത്.സി.പി.എം. കുളര്‍മുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ഹനീഫ. അടിയുറച്ച സി.പി. എം. പ്രവര്‍ത്തകനായതുകൊണ്ടാണ് എല്‍.ഡി.എഫിന്. വോട്ട് ചെയ്തത്. പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ ഇക്കാര്യത്തില്‍ അഭിമാനമുണ്ട്.ബ്രാഞ്ചിലെ പാര്‍ട്ടി മെമ്പര്‍മാരായ പത്തുപേരില്‍ നാലുപേര്‍ക്ക് കുന്തി പ്പുഴ വാര്‍ഡിലാണ് വോട്ടുള്ളത്. അവരാരും പാര്‍ട്ടിക്ക് വോട്ട് ചെയ്തിട്ടില്ല. എല്‍.ഡി.എഫി ന് കുന്തിപ്പുഴ വാര്‍ഡ് തെരഞ്ഞെടുപ്പുകളില്‍ 120 വോട്ടുകള്‍ ലഭിക്കാറുണ്ട്. ഇത്തവണ വാര്‍ഡില്‍ മത്സരിച്ച ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 179 വോട്ടാണ് ലഭിച്ചത്. ഇതിലൂടെ സി.പി.എം. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മറിച്ചതായാണ് മനസിലാകുന്നത്. ബ്രാഞ്ച് കമ്മിറ്റി അറിയാതെയാണ് വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ കമ്മിറ്റി വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയാണുണ്ടായതെന്നും ഹനീഫ ആരോപിച്ചു.യു.ഡി.എഫ്. സ്ഥാനാ ര്‍ഥിയായി മത്സരിച്ച കെ.സി അബ്ദുറഹ്മാനാണ് 301 വോട്ടുനേടി കുന്തിപ്പുഴ വാര്‍ഡില്‍ വിജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രനായി മത്സരിച്ച സിദ്ദീഖ് കുന്തിപ്പുഴ 179 വോട്ട് നേടി. മറ്റൊരു സ്വതന്ത്ര സ്ഥനാര്‍ഥി ഫൈസല്‍ കുന്തിപ്പുഴ 65 വോട്ടും നേടിയ പ്പോഴാണ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുമാത്രം ലഭിച്ചത്. വിഷയ ത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും നേതൃത്വവും പ്രതികരിച്ചു.
