തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യയന വര്‍ഷത്തെ പ്ര വേശനോത്സവം ജൂണ്‍ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വ കുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ഏപ്രില്‍ 27ന് ആരംഭിക്കും. സം സ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് പുറത്തിറക്കിയ ‘തിരികെ സ്‌കൂളിലേക്ക്’ എന്ന മാര്‍ഗരേഖ പാലിച്ചാകും പ്രവേശനോത്സവമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
2017 – 18 മുതല്‍ 2021 – 22 വരെയുള്ള അധ്യയന വര്‍ഷങ്ങളിലായി സം സ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി 9,34310 വിദ്യാര്‍ഥി കള്‍ പുതുതായി പ്രവേശനം നേടിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അക്കാ ദമിക മെച്ചപ്പെടലിനു മുന്‍തൂക്കം നല്‍കിയാണ് അടുത്ത അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അധ്യയന രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തും. കാലികമായ അറി വുകള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നുനല്‍കാന്‍ അധ്യാപകരെ പര്യാ പ്തരാക്കുംവിധം പ്രത്യേക പരിശീലന പരിപാടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കും. മേയ് രണ്ടാമത്തെ ആഴ്ച മുതല്‍ അവസാ നത്തെ ആഴ്ചവരെയാകും പരിശീലനം. ഇതിന്റെ മൊഡ്യൂള്‍ തയാറാ ക്കാന്‍ എസ്.സി.ഇ.ആര്‍.ടിയുടെ റിസോഴ്‌സ് ഗ്രൂപ്പില്‍പ്പെട്ട 150 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പില്‍ പ്പെട്ട തൊള്ളായിരത്തിലധികം അധ്യാപകര്‍ക്കു പരിശീലനം നല്‍ കും. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണായ അധ്യാപകര്‍ ജില്ലകളിലെ 6,200 പേര്‍ക്കു പരിശീലനം നല്‍കും. തുടര്‍ന്ന് ലോവര്‍ പ്രൈമറി വിഭാഗ ത്തില്‍പ്പെട്ട 58,000 അധ്യാപകര്‍ക്കും അപ്പര്‍ പ്രൈമറി വിഭാഗത്തി ല്‍പ്പെട്ട നാല്‍പ്പതിനായിരത്തിലധികം അധ്യാപകര്‍ക്കും ഹൈ സ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട 44000ല്‍പ്പരം അധ്യാപകര്‍ക്കും പരി ശീലനം നല്‍കും.
അധ്യാപക പരിശീലനത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായുള്ള ഓണ്‍ലൈന്‍ ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റം കൈറ്റ് തയാറാക്കുന്നുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഷെഡ്യൂളിങ്, അ റ്റന്‍ഡന്‍സ്, ബാച്ച് തിരിക്കല്‍, പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫി ക്കറ്റ് തയാറാക്കല്‍ തുടങ്ങിയവയും പരിശീലനത്തിന്റെ ഫീഡ് ബാക്ക് ശേഖരിക്കുന്നതിനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയാകും പോര്‍ട്ടല്‍ തയാറാക്കുന്നത്. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ 1,34,000 അധ്യാ പകര്‍ക്കാണു പരിശീലനം നല്‍കുന്നത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു പ്രത്യേകം പരിശീലനം നല്‍കും.
സ്‌കൂള്‍ തുറക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ നല്‍കും
സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്‍പുതന്നെ എല്ലാ വിദ്യാര്‍ഥികള്‍ ക്കും പാഠപുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തി യായിട്ടുണ്ട്. ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി. പി.എസില്‍ പൂര്‍ത്തിയായി. ഇവ വിവിധ ജില്ലാ ഹബ്ബുകളില്‍ വി തരണത്തിനായി എത്തിച്ചിട്ടുണ്ട്. 288 വിഭാഗങ്ങളിലായി 2,84,22,066 പാഠപുസ്തകങ്ങളാണു വിതരണത്തിനു തയാറായിട്ടുള്ളത്. ജില്ലാ ഹബ്ബുകള്‍ക്കു ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈ റ്റികള്‍വഴി വിദ്യാര്‍ഥികള്‍ക്കു നല്‍കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂ ളുകള്‍ക്കു പുറമേ തുക അടച്ച് അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളു കള്‍ക്കും പാഠപുസ്തകങ്ങള്‍ വാങ്ങാം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 28നു രാവിലെ പത്തിന് കരമന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.വരുന്ന അധ്യയന വര്‍ഷം 3,712 സര്‍ക്കാര്‍ സ്‌കൂളുകളിലും 3,365 എയ്ഡഡ് സ്‌കൂളുകളിലുമായി 7,077 സ്‌കൂളുകളിലെ 9,58,060 വിദ്യാര്‍ഥികള്‍ക്കു കൈത്തറി യൂണി ഫോം വിതരണം ചെയ്യും. 120 കോടി രൂപയാണ് ഇതിനായി വിദ്യാ ഭ്യാസ വകുപ്പ് ചെലവാക്കുന്നത്. സ്‌കൂള്‍ യൂണിഫോം വിതരണത്തി ന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് ആറിന് കോഴിക്കോട് നട ക്കും. സ്‌കൂള്‍ അധികൃതര്‍, അധ്യാപക രക്ഷാകര്‍തൃ സംഘടന, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ ചേര്‍ന്ന് യൂണിഫോം സം ബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാം. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്ന രീതിയിലുള്ള യൂണിഫോമാകണം തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷകള്‍ ജൂണ്‍ 13 മുതല്‍
ഇത്തവണത്തെ പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ ഏ ഴു വരെയും പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെയും നടക്കുമെ ന്നു മന്ത്രി അറിയിച്ചു. ജൂലൈ ഒന്നിന് രണ്ടാം വര്‍ഷ ഹയര്‍ സെക്ക ന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും.ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാ ഹചര്യം ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രത്യേക കര്‍മ പദ്ധ തി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കമായി ഫയല്‍ അദാ ലത്ത് നടത്തും. സംസ്ഥാനതല ഉദ്ഘാടനം മേയ് ഒമ്പതിനു പരീക്ഷാ ഭവ നില്‍ നടക്കും. എല്ലാ ജില്ലാ ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലും വകുപ്പിന്റെ കേന്ദ്ര ഓഫിസുകളി ലും അദാലത്തുകള്‍ നടത്തും. എയ്ഡഡ് സ്‌കൂളുകളിലെ നിയമന അംഗീകാരം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമന്വയ സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കും. അംഗീകാരം ലഭിക്കാതെ വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ ഫയലുകള്‍ സൂക്ഷിക്കുന്നവരോടു വിശദീകരണം തേടും. ജില്ലാതലത്തില്‍ പ്രശ്‌നപരിഹാരമുണ്ടാക്കും.
എസ്.എസ്.എല്‍.സി. പരീക്ഷാ മാന്വല്‍
കഴിഞ്ഞ അധ്യയന വര്‍ഷം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാന്വല്‍ പരിഷ്‌കരിച്ച രീതിയില്‍ ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ യ്ക്കായി പ്രത്യേക മാന്വല്‍ തയാറാക്കും. 16 വര്‍ഷത്തിനു ശേഷമാ ണ് പുതിയ മാന്വല്‍ തയാറാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ട റെ ഇതിന്റെ തുടര്‍ നടപടികള്‍ക്കു ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകളുടെ നടത്തിപ്പും പ്രവര്‍ത്തനവും സംബന്ധിച്ച സ്‌കൂള്‍ മാന്വലും തയാറാക്കും. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക രേഖയായിരിക്കും ഇത്. പൊതു വി ദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ വിശദമായ ചര്‍ച്ച നടത്തിയാകും ഇതിന്റെ അന്തിമ രൂപം തയാറാക്കുക. സ്‌കൂള്‍ മാന്വലിന്റെ ഭാഗ മായി അധ്യാപക – രക്ഷാകര്‍തൃ സംഘടനകളുടെ പ്രവര്‍ത്തനമടക്ക മുള്ള കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ടാകും. സംസ്ഥാ ന സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇതു ബാധമായി രിക്കും.
സ്‌കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാ ന്‍ തയാറാക്കും. പാഠ്യ – പാഠ്യേതര വിഷയങ്ങളിലെ മികവു മുന്‍നിര്‍ ത്തിയാകും ഇതു തയാറാക്കുന്നത്. പ്രാദേശിക സവിശേഷതകള്‍ ഉള്‍ ക്കൊണ്ടുള്ള ദീര്‍ഘവീക്ഷണത്തോടെ തയാറാക്കുന്ന മാസ്റ്റര്‍ പ്ലാനിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ജനകീയ കൂട്ടായ്മകള്‍ അന്തിമ രൂപം നല്‍കും. സ്‌കൂള്‍ നില്‍ക്കുന്ന പ്രദേശത്തിന്റെ സവിശേഷ സാ ഹചര്യം മുന്‍നിര്‍ത്തിയാകണം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ഉച്ചഭക്ഷണ പദ്ധതിക്കായി കൈകോര്‍ക്കണം
വരുന്ന അധ്യയന വര്‍ഷവും കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കും. അധ്യാപക – രക്ഷാകര്‍തൃ സംഘടനയുടേയും സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സംഘടനകളുടേയും സഹായത്തോടെയാകും ഇതു നടപ്പാക്കുക. എല്ലാ സ്‌കൂളുകളിലും പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഇവര്‍ക്കും വലിയ സഹായം നല്‍ കാന്‍ കഴിയും. 12,306 സ്‌കൂളുകളാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയു ടെ പരിധിയിലുള്ളത്. എട്ടാം ക്ലാസ് വരെയുള്ള 30 ലക്ഷം വിദ്യാര്‍ഥി കള്‍ക്കു പോഷകപ്രദമായ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം പാല്‍, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിവ നല്‍കു ന്ന സമഗ്ര പോഷകാഹാര പദ്ധതിയായാണ് ഇതു നടത്തുന്നത്. എല്ലാ സ്‌കൂളുകളിലും പച്ചക്കറി തോട്ടങ്ങള്‍ നിര്‍മിക്കുന്നതിനു തീരുമാനി ച്ചിട്ടുണ്ട്. ഇവിടങ്ങളില്‍നിന്നു ലഭിക്കുന്ന പച്ചക്കറി സ്‌കൂള്‍ ഉച്ചഭക്ഷ ണ പദ്ധതിയില്‍ ഉപയോഗപ്പെടുത്താനാകും.സംസ്ഥാനത്ത് അഞ്ചു കോടി രൂപ വീതം മുടക്കി 141 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നതില്‍ 125 എണ്ണം പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. മൂന്നു കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മി ക്കുന്ന പദ്ധതിയില്‍ 386 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 114 എണ്ണം പൂര്‍ത്തീ കരിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു തടയാന്‍ വിദ്യാര്‍ഥി കളേയും അധ്യാപകരെയും രക്ഷകര്‍ത്താക്കളേയും ബോധവത്ക രിക്കുന്നതിനു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഇടപെടല്‍ നടത്തും. വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്ന തായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതു പൂര്‍ണമായി ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ വകുപ്പ് സ്വീകരിക്കും. ഇതു സംബന്ധിച്ചു വിദ്യാലയങ്ങളില്‍ ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
