തെങ്കര: യൂണിറ്റി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ പഴേരി പ്രോപ്പര്‍ട്ടീസുമായി സഹകരിച്ച് യൂണിറ്റി നഗര്‍ പ്രദേശത്തെ ഫുട് ബോള്‍ കളിക്കാരായ കുട്ടികള്‍ക്ക് ജേഴ്‌സിയും ഫുട്‌ബോളും നല്‍ കി.പഴേരി പാരഡൈസ് വില്ല പ്രൊജക്ട് പാര്‍ട്ണര്‍ ഉണ്ണിയില്‍ നിന്നും യൂണിറ്റി നഗര്‍ രക്ഷാധികാരിയും പഞ്ചായത്ത് അംഗവുമായ സി. കെ.അബ്ദുല്‍ ഗഫൂര്‍,അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സലീം മറ്റത്തൂര്‍,വൈസ് പ്രസിഡന്റ് ടി.കെ ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.ടി.മുഹമ്മദ് യാക്കൂബ്,എ.പി.യൂനസ്,ആബിദ് ഗുഡ്‌വില്‍, ലാലു,സി.കെ.ഫൈസല്‍,ലബീബ്,ജുറൈജ് സംബന്ധിച്ചു.
