അലനല്ലൂര്‍:മുസ്ലിം സര്‍വീസ് സൊസൈറ്റി അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ റംസാന് കാമ്പയിന്റെ ഭാഗമായി റിലീഫ് ഫണ്ട് വി തരണവും പൂര്‍വ്വകാല നേതാക്കളുടെ അനുസ്മരണവും നടത്തി. എം. എസ്.എസ് ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.ഹസ്സന് ഹാജി അധ്യക്ഷനായി.യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എം. ഷാഹിദ്,ജില്ലാ വൈസ് പ്രസിഡണ്ട് ആലായന്‍ മുഹ മ്മദലി,സംസ്ഥാന സമിതി അംഗം പി.അബ്ദുല്‍ ഷെരീഫ്,യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി കെ. എ.ഹുസ്നി മുബാറക്,സൈനുദ്ദീന്‍ ആലായന്‍,പാക്കത്ത് റഷീദ്, യൂസഫ് ആറാട്ടുതൊടി,റഹീം പാക്ക ത്ത്,നാസര്‍ നാലകത്ത്,സിറ്റി യൂസഫ്,പി. അയ്യൂബ് സംസാരിച്ചു.
