ഷോളയൂര്‍: ആദിവാസി വിഭാഗത്തില്‍പ്പെട്ട നവദമ്പതികള്‍ക്കായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധ തി മൂന്നാം ഘട്ടത്തിന് ഷോളയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ഷോ ളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മയായ നമുക്ക് സംഘടിക്കാം കൂട്ടായ്മയുടെ സഹകരണത്തോ ടെയാണ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത്.

ശിശുമരണവും മാതൃമരണവും കുറയ്ക്കുക,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക. ബോ ധവല്ക്കരണ ക്ലാസിലൂടെ ആരോഗ്യ ശുചിത്വ നിലവാരം ഉയര്ത്തു ക,ആദിവാസി ഊരുകളിലെ ചില അന്ധവിശ്വാസങ്ങള്‍ മൂലം ഉണ്ടാ കുന്ന മരണങ്ങള് ഇല്ലാതാക്കുക,സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.

കടമ്പാറ സ്കൂളില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ ഉദ്ഘാടനം ചെയ്തു.കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ അധ്യക്ഷനായി.ചടങ്ങില്‍ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് 2022 നേടിയ ഗായിക നഞ്ചിയമ്മ,ചലച്ചിത്ര താരം പഴനി സ്വാമി എന്നിവരെ ആദരിച്ചു.

ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാമന്‍കുട്ടി,ജെപിഎച്ച്എന്‍ അ ജ്ന യൂസഫ്,ശ്രീമോള്,സൂര്യ,ശിവകാമി,ജെഎച്ച്ഐ രംജിത്ത്, അം ഗനവാടി ടീച്ചര്‍ പുഷ്പ,ആശ വര്‍ക്കര്‍മാരായ പഴനിയമ്മ, സരോജ, ലാബ് ടെക്നീഷ്യന് നഞ്ചപ്പന് എന്നിവര്‍ സംബന്ധി ച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി സ്വാഗതവും ജെഎച്ച്ഐ ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
