മണ്ണാര്‍ക്കാട്: കേരളീയ ജീവിതത്തില്‍ സഹകരണ മേഖലയുടെ ക രുതലും പിന്തുണയും വിളംബരം ചെയ്ത് കൊച്ചിയില്‍ നടക്കുന്ന സഹ കരണ എക്‌സ്‌പോയില്‍ തിളങ്ങി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സ ഹകരണ ബാങ്കിന്റെ എടിഎം കൗണ്ടര്‍.പ്രദര്‍ശന വിപണന മേള കാണാനെത്തുന്നവര്‍ക്ക് പണമെടുക്കേണ്ട അത്യാവശ്യ സാഹചര്യം വന്നാല്‍ നേരെ റൂറല്‍ ബാങ്കിന്റെ പവലിയനിലെത്തിയാല്‍ മതിയാ കും.സഹകരണ സെക്രട്ടറി മിനി ആന്റണി എടിഎം പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം . പുരുഷോത്തമന്‍ അധ്യക്ഷനായി.

മൊബൈല്‍ എടിഎം കൗണ്ടറാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.എല്ലാ ബാങ്കുകളുടേയും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും പണം പി ന്‍വലിക്കാം.എടിഎം കൗണ്ടര്‍ സേവനത്തെ കുറിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ കുറിപ്പ് പങ്കു വെച്ചിരുന്നു.നിരവധി പേരാണ് റൂറല്‍ ബാങ്കിന് അഭിനന്ദനങ്ങളുമായി എത്തിയത്.വിവിധ മേഖലക ളില്‍ വിജയക്കൊടി ഉയര്‍ത്തിയ സഹകരണ സംഘങ്ങളുടെ ഉല്‍ പ്പന്നങ്ങളും സേവനങ്ങളും അടുത്തറിയാനെത്തുന്ന പലര്‍ക്കും ഏറെ ഉപകാരപ്രദമാവുന്നുണ്ട് റൂറല്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍.

ജനജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും സഹകരണ സംഘങ്ങള്‍ സഹായവുമായി സജീവമാകുന്ന കാലത്ത് നൂതന ആശയങ്ങള്‍ പങ്കുവെച്ചാണ് റൂറല്‍ ബാങ്ക് സഹകരണ മേഖലയില്‍ മുന്നേറ്റം തുടരുന്നത്.2018ല്‍ റൂറല്‍ ബാങ്ക് നടപ്പിലാക്കിയ മുറ്റത്തെ മുല്ല പദ്ധതി ഇന്ന് സംസ്ഥാന വ്യാപകമായി സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്.ഏറ്റവും ഒടുവില്‍ മുറ്റത്തെ മുല്ല പദ്ധതി യില്‍ റൂറല്‍ ബാങ്ക് നടപ്പിലാക്കിയ ഇന്‍ഷൂറന്‍സ് പദ്ധതിയും സം സ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ ശ്രമം നടത്തുമെന്ന് സഹക രണ വകുപ്പ് മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!