മണ്ണാര്‍ക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും പ ത്താംക്ലാസ് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ച് വീണ സംഭവ ത്തില്‍ നടപടിയാവശ്യപ്പെട്ട് എബിവിപി മണ്ണാര്‍ക്കാട് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് പരാതി നല്കി. കുമ രംപുത്തൂര്‍ സ്വദേശിനി മാജിത തസ്നീമാണ് ഇന്നലെ കുന്തിപ്പുഴ യ്ക്ക് സമീപം ബസില്‍ നിന്നും വീണത്.ബസിന്റെ തുറന്നിട്ട വാ തിലിലൂടെയാണ് മാജിത പുറത്തേക്ക് തെറിച്ചു വീണത്.പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേ ശിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എബിവിപി ജില്ലാ സെക്രട്ടറി എം ദൃശ്യക്,ജില്ലാ കമ്മിറ്റി അംഗം പി.സി.നവനീത, ജി.വിവേക് എന്നിവര്‍ ചേര്‍ന്ന് ജോയിന്റ് ആര്ടിഒയെക്ക് പരതി നല്‍കിയത്.
