മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍,ടോള്‍ പ്ലാസ ചാര്‍ജ്,ജീവന് ര ക്ഷാമരുന്നുകളുടെ വിലവര്‍ധനവിനെതിരെ മോട്ടോര്‍ തൊഴിലാളി യൂണിയന് മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ധര്‍ണ നടത്തി.സിഐടിയു ഡിവിഷന് സെക്രട്ടറി കെ. പി.മസൂദ് ഉദ്ഘാടനം ചെയ്തു.മോട്ടോര്‍ തൊഴിലാളി യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദാസന് അധ്യക്ഷനായി.സിഐടിയു ഡി വിഷന്‍ ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്ക്കാടട് അഭിവാദ്യം ചെയ്തു.യൂണിയന് ഡിവിഷന് ജോയിന്റ് സെക്രട്ടറി പ്രദീപ് സ്വാഗത വും ദേവരാജന്‍ നന്ദിയും പറഞ്ഞു.
