മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുന്തപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്ക്.ഭീമനാട് ചക്കിങ്ങല്‍ വീ ട്ടില് ചിന്നന്റെ മകന് പ്രവീണ്‍കുമാര്‍ (22), സുഹൃത്തും അയല്വാ സിയുമായ പുത്തന്‍പുര വീട്ടില്‍ മണികണ്ഠന്റെ മകന് സനോജ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാ യിരുന്നു അപകടം.ചങ്ങലീരി ഒന്നാം മൈലില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്യുന്ന പ്രവീണ്‍ കുമാറിനെ കൊണ്ടു വിടാന്‍ പോവുന്ന തിനിടെയായിരുന്നു അപകടം.കാര്‍ പെട്ടെന്ന് വലത്തോട്ട് തിരിച്ച താണ് അപകടത്തിന് കാരണമായി പറയുന്നത് പരിക്കേറ്റ ഇരുവരെ യും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
