മണ്ണാര്‍ക്കാട്:ഓടുന്ന ബസില്‍ നിന്നും വിദ്യാര്‍ഥിനി തെറിച്ചു വീണു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാ സ് വിദ്യാര്‍ഥിനി മാജിത തസ്നീം (15) ആണ് അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയില്‍ കുന്തിപ്പുഴ പാലത്തിന് സമീപം ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.ട്യൂഷന് കഴിഞ്ഞ് മാതാവിന്റെ മുണ്ട ക്കണ്ണിയിലെ വീട്ടിലേക്ക് പോവുന്നതിന് കുന്തിപ്പുഴയില്‍ നിന്നും സ്വകാര്യ ബസില്‍ കയറി നൂറ് മീറ്റര്‍ കഴിഞ്ഞതുംകുന്തിപ്പുഴ പാലത്തിനു സമീപം ബസ്സിന്റെ മുന്‍ വശത്തെ ഡോറിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.

പരിക്കേറ്റ തസ്നിയെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
