അലനല്ലൂർ: സാമൂഹിക ഐക്യവും സഹജീവി സ്നേഹവും ജീവിത ചര്യയാക്കുവാൻ പ്രേരിപ്പിക്കുകയും, വിഭാഗീയ ചിന്തകളെ നിരാ ക രിക്കുകയും ചെയ്യുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്ന് വിസ്ഡം സ്റ്റുഡന്റ്സ് പൂക്കാടഞ്ചേരി ശാഖാ ‘ഈലാഫ്’ ഇഫ്താർ മീറ്റ് അഭിപ്രാ യപ്പെട്ടു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും, വിമോചനവും വിശ്വാസിസമൂഹം ബാധ്യതയായി കാണണം.
സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമായ പാർപ്പിടം ഭക്ഷണം, വ സ്ത്രം, തൊഴിൽ എന്നിവ ലഭ്യമാക്കുന്നതിൽ കൂട്ടായ പരിശ്രമങ്ങളു ണ്ടാവണം. അപരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ആരാധനാ കർമ്മമാണ് സക്കാത്ത് നൽകുന്നതിലൂടെ ഓരോ വിശ്വാസിയും നിർ വഹിക്കുന്നതെന്ന ബോധം സമൂഹത്തിൽ വളർത്തിയെടുക്കുവാൻ പണ്ഡിതന്മാരും മഹല്ല് കമ്മിറ്റികളും ജാഗ്രത പുലർത്തണം. സക്കാ ത്ത് ശേഖരണവും വിതരണവും മഹല്ലടിസ്ഥാനത്തിൽ കേന്ദ്രീകൃത സ്വഭാവത്തിലേക്ക് കൊണ്ടുവന്നാൽ സമൂഹത്തിൽ പിന്നാക്കം നിൽ ക്കുന്നവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിക്കുമെന്നും ‘ഈലാഫ്’ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ലാ ഉപാ ധ്യ ക്ഷൻ കെ.പി സുൽഫീക്കർ പാലക്കാഴി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഫഹദ് മദനി അധ്യക്ഷത വഹിച്ചു.റിഷാദ് പൂക്കാടഞ്ചേ രി, വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി ഷാനിബ് കാര, വിസ് ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ശാഖാ സെക്രട്ടറി സി.പി ഷരീ ഫ് മാസ്റ്റർ, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് ഉണ്ണീൻ ബാപ്പു മാ സ്റ്റർ, ശാഖാ സെക്രട്ടറി കെ. ഇബ്രാഹിം, പി.കെ സാജിദ്, കെ.ഷിഹാ സ് മാസ്റ്റർ, അബ്ദുൽ മുനീർ കാത്തിബ് തുടങ്ങിയവർ പ്രസംഗിച്ചു.
