മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ അരിയൂര്‍ പാലത്തിന് സമീപം വാ ഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു.കുമരംപുത്തൂര്‍ ചക്കരകുളമ്പ്, കുന്തിപ്പാടം ഒത്തുപള്ളി വീട്ടില്‍ അസീസിന്റെ ഭാര്യ റൈഹാനത്ത് (52) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപ കടം.ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന റൈ ഹാനത്ത് ലോറിക്കടിയില്‍പ്പെട്ട് പരിക്കേറ്റാണ് മരിച്ചത്.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കാണ് ഇരുവാഹനങ്ങളും സഞ്ചരിച്ചിരുന്നത്.മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി സ്കൂട്ട റില്‍ തട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.സ്കൂട്ടറില്‍ നി ന്നും വീണ റൈഹാനത്ത് ലോറിക്കടിയില്‍ അകപ്പെടുകയായിരുന്നു വെന്നാണ് വിവരം.പരിക്കേറ്റ അസീസിനെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അലനല്ലൂരിലുള്ള മകളുടെ വീട്ടി ലേക്ക് നോമ്പു സല്‍ക്കാരത്തിന് പോവുകയായിരുന്നു ദമ്പതികള്‍. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മക്കള്‍: സനൂബിയ,ഹസീന,റസീന.