അലനല്ലൂര്‍ : ധാര്‍മിക ജീവിതം, സുരക്ഷിത സമൂഹം എന്ന പ്രമേയ ത്തില്‍ മെയ് 21ന് നടക്കുന്ന വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അലനല്ലൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി വ്യ ത്യസ്ത ശാഖകളില്‍ റമദാന് വിജ്ഞാന വേദികള്‍ സംഘടിപ്പിച്ചു.
പൂക്കാടഞ്ചേരി ശാഖാ റമദാന് വിജ്ഞാനവേദി വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് പാലക്കാട് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് കൊറ്റരായില്‍ അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി അന്‍സാരി, കെ ഷിഹാസ്, കെ. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. അടുത്ത ഞായറാഴ്ച ‘ലൈലത്തുല്‍ ഖദ്ര്’ എന്ന വിഷയത്തില്‍ വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി, ‘ഈ നന്മകള് തുടരാനാകുമോ?’ എന്ന വിഷയത്തില്‍ വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി എന്നിവര്‍ പ്രഭാഷണം നടത്തും.
കാര വിസ്ഡം സെന്ററില്‍ നടന്ന തസ്ക്കിയ റമദാന് വിജ്ഞാനവേദി വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അഷ്കര്‍ അരിയൂര്‍ ഉദ്ഘാടനം ചെ യ്തു. കൂത്തുപറമ്പന്‍ സൈദ് സാഹിബ് അധ്യക്ഷത വഹിച്ചു. ഷാനിബ് കാര പ്രസംഗിച്ചു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ അഷ്കര്‍ ഇബ്രാ ഹിം ഒറ്റപ്പാലം, മൂസ സ്വലാഹി, റഷീദ് കൊടക്കാട്ട്, ത്വല്‍ഹത്ത് സ്വലാഹി തുടങ്ങിയവര്‍ പ്രസംഗിക്കും.
അലനല്ലൂര്‍ അല്‍ ഹിക്മ ജുമാ മസ്ജിദില്‍ നടന്ന റമദാന് വിജ്ഞാന വേദി ജാമിഅ അല്‍ ഹിന്ദ് പ്രൊഫസര്‍ മൂസ സ്വലാഹി കാര ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുള്ള അധ്യക്ഷത വഹിച്ചു. തുട ര്‍ന്നുള്ള ഞായറാഴ്ചകളില്‍ ത്വല്‍ഹത്ത് സ്വലാഹി, റിഷാദ് പൂക്കാ ടഞ്ചേരി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും.
കൊടിയംകുന്ന് ശാഖ റമദാന് വിജ്ഞാനവേദി നാലുകണ്ടം ദാറുല്‍ ഹിക്മയില് വിസ്ഡം ജില്ലാ പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി ഉദ്ഘാ ടനം ചെയ്തു. പി.പി അബ്ദുല്‍ അലി അധ്യക്ഷത വഹിച്ചു. ശരീഫ് കാര മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്നുള്ള ശനിയാഴ്ചകളില്‍ ഹാരിസ് ആറ്റൂര്‍, വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് എന്നിവര്‍ പ്രഭാഷണം നടത്തും.
പാലക്കാഴി ശാഖാ റമദാന് വിജ്ഞാനവേദി സലഫി സെന്ററില്‍ വിസ്ഡം യൂത്ത് സംസ്ഥാന നിര്‍വാഹകസമിതി അംഗം ഫിറോസ് ഖാന് സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം ശാഖാ പ്രസിഡന്റ് പി.ഹുസൈന് അധ്യക്ഷതവഹിച്ചു. യൂത്ത് ജില്ലാ പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നുള്ള ശനിയാഴ്ചകളില്‍ വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അഷ്കര്‍ അരിയൂര്‍, ഷാനിബ് കാര, ജാമിഅ അല്‍ ഹിന്ദ് ലക്ചര്‍ സി.മൂസ സ്വലാഹി, ശരീഫ് കാര, റിഷാദ് പൂക്കാടഞ്ചേരി എന്നിവര്‍ പ്രസംഗിക്കും.
