മണ്ണാര്‍ക്കാട്: വിശുദ്ധ റമദാനില്‍ വ്രതമനുഷ്ഠിക്കുന്ന യാത്രക്കാര്‍ക്ക് നോമ്പുതുറക്കാനുള്ള വിഭവങ്ങളുമായി ദേശീയപാതയോരത്ത് ഇഫ്താ ര്‍ ടെന്റൊരുക്കി എസ്.കെ.എസ്.എസ്.എഫ് മണ്ണാര്‍ക്കാട് വെസ്റ്റ് മേ ഖല വിഖായ സമിതി.പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ താഴെ അരിയൂരിലാണ് ഇഫ്താര്‍ ടെന്റുള്ളത്.

നോമ്പുകാലം കഴിയും വരെ എല്ലാ ദിവസങ്ങളിലും വൈകീട്ട് ആറു മണി മുതല്‍ നോമ്പു തുറ വിഭവങ്ങള്‍ ടെന്റിലൂടെ വിതരണം ചെ യ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇഫ്താര്‍ ടെന്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈന് തങ്ങള്‍ ഉദ്ഘാട നം ചെയ്തു.ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി മുഹ്സിന് കമാലി, ജില്ലാ സെ ക്രട്ടേറിയറ്റ് അംഗം സലീം കമാലി ഫൈസി, ജില്ലാ സര്‍ഗലയ ചെയര്‍ മാന്‍ അലി മാസ്റ്റര്‍,മേഖല വര്‍ക്കിംഗ് സെക്രട്ടറി അന്‍ഷാദ് വാഫി, ഭാരവാഹികളായ ശിഹാബുദ്ദീന് ഉലൂമി,റിന് ഷില്‍ ,അഹ്മദ് ആഷിദ്, ശാമില്‍,അരിയൂര്‍ ശാഖാ ഭാരവാഹികളും പങ്കെടുത്തു.
