അഗളി: അട്ടപ്പാടിയില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ പരിക്കേറ്റു. ചാള യൂര്‍ സ്വദേശികളായ ശരത്,സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇ ന്നലെ രാത്രി ഒമ്പതരയോടെ ചാളയൂരില്‍ വെച്ചായിരുന്നു സംഭവം. ഇരുവരേയും കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ത ലയ്ക്ക് സാരമായി പരിക്കേറ്റതിനാല്‍ വിദഗ്ദ്ധ ചികിത്സക്കായി ശര ത്തിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊ ണ്ട് പോയി.അട്ടപ്പാടിയുടെ പല പ്രദേശങ്ങളിലും കാട്ടുപന്നി ശല്ല്യം രൂക്ഷമാണ്.രാത്രികാലങ്ങളിലെ ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് കാട്ടുപന്നിയുടെ വിഹാരം ഏറെ വെല്ലുവിളി തീര്‍ക്കുന്നത്.കഴിഞ്ഞ നാലു മാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അട്ടപ്പാടി യില്‍ നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
